2025-26 അധ്യയന വർഷത്തെ അഡ്മിഷൻ ആരംഭിച്ചു.... അഡ്മിഷൻ നേടുന്നതിന് നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Sunday, 13 September 2020

പ്ലസ് വൺ / VHSE ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു


അലോട്ടമെൻറ് വിവരങ്ങൾ  www.hscap.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്

പ്രത്യേകം ശ്രദ്ധിക്കുക

  • എല്ലാവരും  അവനവന് കിട്ടിയ സ്കൂളുകൾ കണ്ടെത്തി അലോട്ട്മെന്റ് സ്ലിപ്പ് എടുത്ത് വെക്കുക.
  • ആദ്യം അലോട്ട്മെൻറ് ലഭിച്ചത് ഏത് സ്കളിലോണോ അവിടെ നിർബന്ധമായും അഡ്മിഷൻ എടുത്തിരിക്കണം,അല്ലാത്തവരെ അടുത്ത  അലോട്ട്മെൻറുകൾക്ക് പരിഗണിക്കുന്നതല്ല.
  • അഡ്മിഷൻ സമയം നിങ്ങളുടെ അലോട്ട്മെന്റ് സ്ലിപ്പിൽ കാണിച്ചിരിക്കും, അതനുസരിച്ച് വരണമെന്നാണ് നിർദ്ദേശിക്കപ്പെട്ടിട്ടു ള്ളത്.
  • ആദ്യഅലോട്ട്മെൻറിൽ ഒന്നാമത്തെ ഓപ്ഷൻ ലഭിക്കുന്നവർ ഫീസടച്ച് സ്ഥിര പ്രവേശനം നേടണം.
  • മറ്റ് ഓപ്ഷനുകളിൽ അലോട്ട്മെൻറ് ലഭിക്കുന്നവർക്ക് ഇഷ്ടാനുസരണം സ്ഥിരമായോ താത്കാലികമായോ പ്രവേശനം നേടാം.
  • താത്കാലിക പ്രവേശനത്തിന് ഫീസടക്കേണ്ടതില്ല.


 സ്കൂളിലേക്ക് Admission എടുക്കാൻ വരുമ്പോൾ കയ്യിൽ നിർബന്ധമായും സൂക്ഷിക്കേണ്ടത്.

1. അലോട്ട്മെന്റ് സ്ലിപ്പ്

2. ടി.സി

3. സ്വഭാവ സർട്ടിഫിക്കറ്റ്

4. SSLC ബുക്ക്

5. നീന്തൽ സർട്ടിഫിക്കറ്റ് (ഒറിജിനൽ,  അപേക്ഷ യിൽ കൊടു ത്തിട്ടുണ്ടെങ്കിൽ മാത്രം )

6. ക്ലബ്ബ് സർട്ടിഫിക്കറ്റ് (ഒറിജിനൽ )

7. രാജ്യ പുരസ്ക്കാർ / ജെ.ആർ.സി/ എൻ.സി.സി/ ആർട്സ്&സ്പോർട്സ്           (ഇവയെല്ലാം     അപേക്ഷ യിൽ കൊടു ത്തിട്ടുണ്ടെങ്കിൽ മാത്രം )          എന്നിവയുടെ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ .

8. സ്പോർട്സ് ക്വാട്ടയിലുള്ളവർ സ്കോർ ഷീറ്റ് കൊണ്ട് വരണം.

9. CBSE കുട്ടികൾ അവരുടെ പഞ്ചായത്ത്, താലൂക്ക് എന്നിവ                                  തെളിയിക്കുന്ന രേഖകൾ

10. ജനറൽ വിഭാഗത്തിലെ മുന്നോക്കത്തിലെ പിന്നോക്കക്കാർകായി              അപേക്ഷിച്ചവർ അതിന്റെ വരുമാന സർട്ടിഫിക്കറ്റ് .

കൂടുതൽ വിവരങ്ങൾക്ക് ഇവിടെ അമർത്തുക



No comments:

Post a Comment