50 ശതമാനം കേന്ദ്ര സഹായത്തോടെസംസ്ഥാനത്ത് നടപ്പാക്കുന്ന ഒ ബി സി പ്രീ മെട്രിക് സ്കോളർഷിപ്പിന് 2020-21 വർഷത്തേക്കുള്ള അപേക്ഷ ക്ഷണിക്കുന്നു.
അപേക്ഷകൾ സ്കൂളിൽ സ്വീകരിക്കുന്നഅവസാന തിയ്യതി 30-09-2020
അപേക്ഷകർക്കുള്ള നിർദേശങ്ങൾ
- സംസ്ഥാനത്തെ സർക്കാർ/സർക്കാർ എയ് ഡഡ് സ്കൂളുകളിൽ 1 മുതൽ 10 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന ഒ ബി സി വിഭാഗത്തിൽ ഉൾപ്പെടുന്നവരെയാണ് പരിഗണിക്കുന്നത്.
- ഒരു കുടുംബത്തിലെ പരമാവധി രണ്ട് കുട്ടികൾ മാത്രമേ അപേക്ഷിക്കുവാൻ പാടുള്ളു.
- രക്ഷിതാവിൻെറ വാർഷിക വരുമാനം 250000/-(രണ്ടര ലക്ഷം)രൂപയിൽ അധികമാവാൻ പാടില്ല.
- പ്രവേശന സമയത്ത് ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ലാത്തവരും,പിന്നീട് മത പരിവർത്തനം നടത്തിയിട്ടുള്ളവരും അപേക്ഷയോടൊപ്പം ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.
- മുൻ വർഷത്തെ പരീക്ഷയിൽ 80 ശതമാനമോ,അതിലധികമോ സ്കോർ നേടിയിരിക്കണം.
- നടപ്പുവർഷത്തെ ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് മാർക്ക് നിബന്ധന ബാധകമല്ല.
- നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോം പൂരിപ്പിച്ച് സ്കൂൾ പ്രധാനാധ്യാപകനെ ഏൽപിക്കേണ്ടതാണ്.
- നിർദേശങ്ങൾ പൂർണമായി വായിച്ചതിന് ശേഷം മാത്രം അപേക്ഷാ ഫോം പൂരിപ്പിക്കുക.ആവശ്യമെങ്കിൽ അധ്യാപകരുടെ സഹായം തേടാവുന്നതാണ്.
- വാർഷിക വരുമാനം സംബന്ധിച്ച സത്യ പ്രസ്താവന അപേക്ഷാഫോറത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ആയതിൽ രക്ഷിതാവിൻെറ ഒപ്പ് നിർബന്ധമാണ്(മുദ്ര പത്രം ആവശ്യമില്ല)
- രക്ഷിതാക്കൾ സർക്കാർ ഉദ്യോഗസ്ഥരാണെങ്കിൽ സാലറി സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്.
- അപേക്ഷിക്കുന്ന എല്ലാവിദ്യാർത്ഥികൾക്കും സ്കോളർഷിപ്പ് ലഭ്യമാവണമെന്നില്ല.
- തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികളുടെ ബാങ്ക് അക്കൌണ്ടിലേക്കാണ് സ്കോളർഷിപ്പ് തുക വിതരണം ചെയ്യുന്നത്.
- ബാങ്ക് അക്കൌണ്ട് വിവരങ്ങൾ നിർബന്ധമായും അപേക്ഷയിൽ കാണിക്കേണ്ടതാണ്.
- ബാങ്ക് പാസ്സ് ബുക്കിൽ അക്കൌണ്ട് നമ്പർ രേഖപ്പെടുത്തിയിരിക്കുന്ന ഭാഗത്തിൻെറ പകർപ്പ് അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്.
- അവസാന തിയ്യിക്ക് ശേഷം ലഭിക്കുന്നതോ,അപൂർണമോ ആയ അപേകേഷകൾ പരിഗണിക്കുന്നതല്ല.
No comments:
Post a Comment