2025-26 അധ്യയന വർഷത്തെ അഡ്മിഷൻ ആരംഭിച്ചു.... അഡ്മിഷൻ നേടുന്നതിന് നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

MY NEWS

പഠന സഹായം,ഫസ്റ്റ് എയ്ഡ്

                                            ജെ.ആർ.സി അംഗങ്ങളുടെയും കുട്ടി ഡോക്ടര്ർമാരുടെയും നേതൃത്വത്തിൽ സ്കുളിൽ പഠനോപകരണങ്ങളും,ഫസ്റ്റ് എയ്ഡ് ബോക്സും വിതരണം ചെയ്തു.സ്കൂൾ അസംബ്ലിയിൽ സീനിയർ അസിസ്റ്റൻറ് ശ്രീമതി കമല ടീച്ചർ,സ്റ്റാഫ് സെക്രട്ടറി ശ്രീ.രാജൻ മാസ്റ്റർ തുടങ്ങിയവർ ഏറ്റുവാങ്ങി.

ലഹരി വിരുദ്ധ ദിനാചരണം

                       ജൂൺ 26 ലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.ദിനാചരണത്തിൻറെ ഭാഗമായി സംഘടിപ്പിച്ച പ്രത്യേക അസംബ്ലിയിൽ ക്ലബ് ലീഡർ ഹിബ ഫെബിൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ഹെഡ്മാസ്റ്റർ കെ.കെ സനൽ കുമാർ,മദർ പി.ടി.എ പ്രസിഡൻറ്  തുടങ്ങിയവർ ലഹരി വുരുദ്ധ സന്ദേശങ്ങൾ നൽകി.തുടർന്ന് ജെ.ആർ.സി അംദങ്ങൾ,ലഹരി വിരുദ്ധ ക്ലബ്ബ്,കുട്ടി ഡോക്ടർമാർ എന്നിവർ ഉൾപെട്ട റാലി സംഘടിപ്പിച്ചു.സ്കൂളിൽ നിന്നും ആരംഭിച്ച റാലി ചീരാൽ ടൌൺ ,യു.പി.സ്കൂൾ പരിസരം ചുറ്റി സ്കൂൾ ഗ്രൌണ്ടിൽ സമാപിച്ചു.സമാപന യോഗത്തിൽ ക്ലബ് കൺവീനർ ഷൈജ ടീച്ചർ നന്ദി പറഞ്ഞു.

                                             അഞ്ചുകുന്ന് ഹോമിയോ ഡിസ്പെൻസറിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽകരണ ക്ലാസ്, ക്വിസ്,കൊളാഷ് ,കൌൺസലിംഗ് എന്നിവയും നടത്തി

ക്വിസ് മത്സരം നടത്തി

                                                     വായനാ വാരത്തോടനുബന്ധിച്ച് വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു.ജിത്യ പി.ജി 10 B,ഹൃദ്യ.സി 8 B എന്നിവർ ഒന്ന് രണ്ട് സ്ഥാനങ്ങളും,ഗൌതമി.പി.എ,10 E,ധന്യ ശശി 10 B എന്നിവർ മൂന്നാം സ്ഥനവും കരസ്ഥമാക്കി.വിജയികൾക്ക് ഹെഡേമാസ്റ്റർ കെ.കെ.സനൽകുമാർ സർ സമ്മാനങ്ങൾ വിതരണം ചെയ്തു.

മെഗാ ക്വിസ് മത്സരം

                               ഗാന്ധിജയന്തി ദിനാചരണത്തോടനുബന്ധിച്ച് സാമൂഹ്യ ശാസ്ത്രത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചു.സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന മത്സരം ഹെഡ്മാസ്റ്റർ ശ്രീ.സനൽകുമാർ ഉദ്ഘാടനം ചെയ്തു.സാമൂഹ്യ ശാസ്ത്ര അധ്യാപകൻ ശ്രീ ജോർജ് പി.പി നേതൃത്വം നൽകി.ജിത്യ, പവൻ കാർത്തിക് ,അനസ്, സ്നേഹ എന്നിവർ സമ്മാനാർഹരായി.




 സേവനദിനാചരണം

                                               മഹാനായ രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ 2 സേവനദിനമായി ആചരിച്ചു.സ്കൂളും പരിസരവും വൃത്തിയാക്കിയും മരങ്ങളും ചെടികളും നട്ടുപിടിപ്പിച്ചും വിദ്യാർത്ഥികളും അധ്യാപകരും മഹാത്മാവിൻറെ ഓർമ്മ പുതുക്കുന്ന ദിവസത്തെ ധന്യമാക്കി.രാവിലെ 10 മണിക്ക് ചേർന്ന പ്രത്യേക അസംബ്ലിയിൽ ഹെഡ്മാസ്റ്റർ ശ്രീ.സനനൽകുമാർ,സീനിയർ അസിസ്റ്റൻറ് ശ്രീമതി കെ.കമലം തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.മുൻ ഹെഡ്മാസ്റ്റർ ശ്രീ.എൻ.ടി.ജോൺ ഗാന്ധിജയന്തി ദിന സന്ദേശം നൽകി.ലാഭേച്ഛയില്ലാത്ത സേവനമായിരുന്നു മഹാത്മാഗാന്ധിയുടെ ജീവിതമെന്നും അതായിരിക്കണം നമ്മുടെ മാതൃകയെന്നും അദ്ദേഹം ഉദ്ബോധിച്ചു.




സ്കൂൾ ശാസ്ത്രമേള
                                               2018-19 വർഷത്തെ സ്കൂൾ ശാസ്ത്രമേള സംഘടിപ്പിച്ചു.ഹെഡ്മാസ്റ്റർ ശ്രീ.സനൽകുമാർ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡൻറ് ശ്രീ കെ.വി.ശശി അധ്യക്ഷത വഹിച്ചു.സീനിയർ അസിസ്റ്റൻറ് ശ്രീമതി കെ കമലം,ശ്രീമതി ജിജി ജേക്കബ്,ശ്രീ രാജൻ ടി എന്നിവർ സംസാരിച്ചു.സയൻസ്,സാമൂഹ്യശാസ്ത്രം,ഗണിതം,പ്രവർത്തി പരിചയം തുടങ്ങിയ വിഷയങ്ങളിൽ വിവിധ വിഭാഗങ്ങളായാണ് മത്സരാടിസ്ഥാനത്തിൽ മേള സംഘടിപ്പിച്ചത്.വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.





 യോഗാ പരിശീലനം ഉദ്ഘാടനം
സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്തിൻറെ ആഭിമുഖ്യത്തിൽ നടക്കുന്ന യോഗ പരിശീലനം ഉദ്ഘാടനം നടന്നു.നെന്മേനി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശ്രീ.രാജഗോപാലൻ  ഉദ്ഘാടനം നിർവഹിച്ചു
.ബ്ലോക്ക് പഞ്ചായത്ത്  ഡിവിഷൻ മെമ്പർ ശ്രീ വി.ടി.ബേബി അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് മെമ്പർ ശ്രീമതി മല്ലിക സോമശേഖരൻ,പി.ടി.എ പ്രസിഡൻറ് ശ്രീ.കെ.വി.ശശി,ശ്രീമതി കെ.കമലം,ശ്രീമതി.റിനി എന്നിവർ സംസാരിച്ചു.ഹെഡ്മാസ്റ്റർ ശ്രീ.സനൽകുമാർ സ്വാഗതവും ശ്രീ.സുരേഷ് കെ.എസ് നന്ദിയും പറഞ്ഞു






കലോത്സവം 2018
                                 2018-19 വർഷത്തെ സ്കൂൾ കലോത്സവം സെപ്തംബർ 14,15 തിയ്യതികളിൽ നടന്നു.പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ മേളക്ക് ഒട്ടും നിറം മങ്ങലേൽക്കാതെ വളരെ ലളിതമായാണ് സംഘടിപ്പിച്ചത്

.പിണങ്ങോട് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയും സംസ്ഥാന സ്കൂൾ കലാമേളകളിൽ മുൻ വർഷങ്ങളിൽ നിറ സാന്നിദ്ധ്യവുമായ കുമാരി ഷാർലറ്റ് എസ് കുമാർ മേള ഔപചാരികമായി ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡൻറ് ശ്രീ.കെ.വി ശശി അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പാൾ ശ്രീമതി.എ.കെ കമലാക്ഷി ടീച്ചർ ഉപഹാരം നൽകി.പഞ്ചായത്ത് മെമ്പർ ശ്രീമതി.മല്ലിക സോമശേഖരൻ,പിടിഎ വൈസ് പ്രസിഡൻറ് ശ്രീമതി മേരി ടീച്ചർ,സീനിയർ അസിസ്റ്റൻറ് ശ്രീമതി കെ കമലം എന്നിവർ സംസാരിച്ചു.ഹെഡ്മാസ്റ്റർ ശ്രീ.കെ.കെ സനൽ കുമാർ സ്വാഗതം പറഞ്ഞു.







നിർധന കുടുംബത്തിലെ വിദ്യാർത്ഥികൾക്ക് കൈത്താങ്ങുമായി നല്ലപാഠം വിദ്യാർത്ഥികൾ
                       
                  സ്കൂളിലെ നല്ലപാഠം പ്രവർത്തകർ കുട്ടികളുടെ വീടുകൾ സന്ദർശിച്ച് ഏറ്റവും ദുരിതമനുഭവിക്കുന്ന കുട്ടിയെ കണ്ടെത്തി അവർക്ക് ഏറ്റവും അത്യാവശ്യമായ സാധന സാമഗ്രകൾ വാങ്ങിക്കൊടുക്കാൻ തീരുമാനിച്ചു
.അതിലേക്ക് സമാഹരിച്ച തുക അസംബ്ലിയിൽ വെച്ച് നല്ലപാഠം പ്രവർത്തകരും കോ ഓഡിനേറ്ററായ സൌദ ടീച്ചറും ചേർന്ന് കൈമാറി.






കായികമേള 2018
                      2018 വർഷത്തെ സ്കൂൾ കായികമേള സെപ്തംബർ 7,8 തിയ്യതികളിൽ നടന്നു.പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ മേള സുൽത്താൻബത്തേരി പൊലീസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ.സുനിൽകുമാർ സല്യൂട്ട് സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു.
ഭാവിയിൽ ഇന്ത്യൻ പതാക അന്താരാഷ്ട്ര കായികമേളകളിൽ ഉയർത്തുന്നതിന് സാധിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.സബ്ജൂനിയർ,ജൂനിയർ,സീനിയർ വിഭാഗങ്ങളിലായി 68
ഇനം മത്സരങ്ങളാണ് രണ്ട് ദിവസങ്ങളിലായി പൂർത്തീകരിച്ചത്.വിജയികൾക്ക് മെഡലുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.മുഴുവൻ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി നടന്ന മാർച്ച് പാസ്റ്റ് ശ്രദ്ധേയമായിരുന്നു.






അധ്യാപക ദിനം
                               2018 വർഷത്തെ അധ്യാപക ദിനം സ്കൂൾ സാമൂഹ്യശാസ്ത്ര ക്ലബിൻറെ ആഭിമുഖ്യത്തിൽ  സമുചിതമായി ആഘോഷിച്ചു.സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ശ്രീ.രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.,മുൻ കായിക അധ്യാപകൻ
ശ്രീ.ഗോപാലൻ മാസ്റ്റർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.പി.ടി.എ പ്രസിഡൻറ് ശ്രീ.കെ.വി ശശി,ഹെഡ്മാസ്റ്റർ ശ്രീ സനൽകുമാർ കെ കെ ,പിടിഎ  വൈസ് പ്രസിഡൻറ് ശ്രീമതി മേരി ടീച്ചർ എന്നിർ സംസാരിച്ചു.





ദുരിതാശ്വാസ നിധിയിലേക്ക് പണക്കുടുക്ക നൽകി ജിത്യ
ഒൻപതാം തരം വിദ്യാർത്ഥിനി ജിത്യയാണ് തൻറെ രണ്ട് വർഷത്തെ വിഷുക്കൈനീട്ടമടക്കമുള്ള പണക്കുടുക്ക എത്ര സംഖ്യയുണ്ടന്ന് എണ്ണി നോക്കുക പോോലും ചെയ്യാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി മാതൃകയായത്.സ്കൂൾ ജെ.ആർ.സി അംഗമായ ജിത്യ സമൂഹത്തോടുള്ള തൻറെ പ്രതിബദ്ധതയും കടപ്പാടും വ്യക്മാക്കുന്ന പ്രവർത്തനമാണ് കാഴ്ച വെച്ചത്
ജിത്യ തൻറെ പണക്കുടുക്ക കളക്ടർക്ക് കൈമാറുന്നു
.സ്കൂൾ ജെ.ആർ.സി കൺവീനറെ ഏൽപ്പിച്ച പണക്കുടുക്ക തുടർന്ന് വയനാട് ജില്ലാ കളക്ടറുടെ ചേംബറിലെത്തി നേരിട്ട് കൈമാറുകയായയിരുന്നു





മോട്ടിവേഷൻ ക്ലാസ്സ്
                                പത്താം ക്ലാസ്സ് വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും പ്രോത്സാഹനം നൽകുന്നതിനും സ്കൂൾ എസ്.ആർ.ജിയുടെ നേതൃത്വത്തിൽ മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു.ശ്രീ.പവിത്രൻ സാറുടെ നേതൃത്തവത്തിൽ നടന്ന ക്ലാസ്സ് വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി.കുട്ടികളുമായി ക്ലാസ്സിലുടനീളം സംവദിച്ചുകൊണ്ട് നടത്തിയതിനാൽ ആദ്യാവസാനം സജീവമായിരുന്നു.ഹെഡ്മാസ്റ്റർ ശ്രീ സനൽകുമാർ,സീനിയർ അസിസ്റ്റൻറ് ശ്രീമതി കെ കമലം,സ്റ്റാഫ് സെക്രട്ടറി ശ്രീ.ടി രാജൻ എന്നിവർ സംസാരിച്ചു.


വിദ്യാഭ്യാസ സെമിനാർ

                                    ചീരാൽ ഗവണ്മെന്റ് മോഡൽ ഹയർ സെക്കണ്ടറി സ്കൂളിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് നടത്തിയ വിദ്യാഭ്യാസ സെമിനാർ ശ്രദ്ധേയമായി.  പൊതുവിദ്യാലയങ്ങളുടെ പ്രസക്തി, അധ്യാപക രക്ഷാകർത്തൃ ബന്ധത്തിന്റെ വർത്തമാനം, പി.ടി. എ, മദർ പി ടി എ, പൂർവ അധ്യാപകർ, പൂർവവിദ്യാർഥികൾ എന്നിവരുടെ  ഉത്തരവാദിത്വം,  സ്കൂളിന്റെ അക്കാദമികനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ഉത്തമ മാതൃകകൾ, നൂതന സാങ്കേതിക വിദ്യയുടെ പ്രയോഗം, സ്മാർട്ട്‌ ക്ലാസ്സ്‌ മുറികൾ എങ്ങനെ പ്രയോജനപ്പെടുന്നു,

കുട്ടികളുടെ സാമൂഹിക പ്രതിബദ്ധത, മതേതരത്വത്തിലൂന്നിയ സമീപനം തുടങ്ങിയ വിഷയങ്ങളുടെ ആഴത്തിലുള്ള  പരിശോധനയായി സെമിനാർ മാറി.
                             പ്രഭാഷകനും വിദ്യാഭ്യാസ വിദഗ്ധനുമായപ്രൊഫ. ടി മോഹൻബാബു  ഉദ്ഘാടനം ചെയ്തു. അക്കാദമിക മികവിന്റെ മാതൃക എന്ന വിഷയം കോഴിക്കോട് നടുവണ്ണൂർ ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകൻ എൻ എം മൂസക്കോയ മാസ്റ്ററും, അധ്യാപക രക്ഷകർത്തൃ സാമൂഹിക ബന്ധത്തിന്റെ മാതൃക എന്ന വിഷയം  ജില്ലാ വിദ്യാഭ്യാസ ഓഫീസർ  ഹണി ജി. അലക്‌സാണ്ടറും, ഹൈടെക് ക്ലാസ്സ്‌ മുറികളും പഠനബോധന മാതൃകയും എന്ന വിഷയം കൈറ്റ് ജില്ലാ കോർഡിനേറ്റർ വി. ജെ തോമസും പ്രബന്ധങ്ങൾ അവതരിപ്പിച്ചു. മീനങ്ങാടി ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകനും എഴുത്തുകാരനുമായ ഡോ. ബാവ കെ. പാലുകുന്ന് മോഡറേറ്റർ ആയിരുന്നു. എ കെ കമലാക്ഷി , കെ കെ  സനൽകുമാർ , എൻ ടി  ജോൺ, വി ടി. ബേബി, മല്ലികസോമശേഖരൻ, സതി റെജി, മിനി തോമസ്‌, മണിമാസ്റ്റർ, വി എൻ മോഹൻ ദാസ് , കെ ഗോപാലകൃഷ്ണൻ , വി. എൻ സുരേഷ് ബാബു , പ്രീതാ ജെ പ്രിയദർശിനി  എന്നിവർ സംസാരിച്ചു.. സ്വാഗത സംഘം ചെയർമാൻ  കെ. വി.ശശി അധ്യക്ഷത വഹിച്ചു.  ജനറൽ കൺവീനർ എം എ സുരേഷ് സ്വാഗതവും പി.എ. അബ്ദുൽ നാസർ   നന്ദിയും പറഞ്ഞു.ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകരും, പി.ടി.എ ഭാരവാഹികളും സെമിനാറിൽ പങ്കെടുത്തു.

 
ചിത്രകലാ പരിശീലനം
                                 
                                വിദ്യാർത്ഥികളുടെ ചിത്രരചനാ രംഗത്തെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും  പരിപോഷിപ്പിക്കുന്നതിനും വൈകുന്നേരങ്ങളിൽ 4 മണി മുതൽ 5 മണി വരെ ചിത്രകലാധ്യാപകൻ ശ്രീ സുരേഷ് മാസ്റ്ററുടെ നേതൃത്വത്തിൽ പരിശീലനം ആരംഭിച്ചു.പ്രത്യേകം തെരഞ്ഞടുത്ത വിദ്യാർത്ഥികൾക്കാണ് തികച്ചും സൌജന്യമായി പരിശീലനം നടക്കുന്നത്.പരിശീലനത്തിൻറെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ സനൽകുമാർ നിർവഹിച്ചു.




 സീഡ് വയനാട്-ചോളം കൃഷി


                                              മാതൃഭൂമി സീഡ് ക്ലബിൻറെ ആഭിമുഖ്യത്തിൽ ജി.എം.എച്.എസ്.എസ് ചീരാൽ ചോളം നടീൽ ഉദ്ഘാടനം നെന്മേനി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.കറപ്പൻ നിർവഹിച്ചു.ഹെഡ്മാസ്റ്റർ ശ്രീ സനൽകുമാർ അധ്യക്ഷത

വഹിച്ചു.മാതൃഭൂമി സീഡ് ജില്ലാ കോ ഓഡിനേറ്റർ പദ്ധതി വിശദീകരണം നടത്തി.പ്രിൻസിപ്പാൾ എ.കെ കമലാക്ഷി ടീച്ചർ ആശംസ അർപ്പിച്ചു.ശ്രീമതി കെ കമലം സ്വാഗതവും ശ്രീ.കെ.എസ്.സുരേഷ് നന്ദിയും പറഞ്ഞു.ഒരേക്കറോളം സ്ഥലം മുഴുവൻ ചോളം നടുന്നതാണ് ഈ പദ്ധതി.





ക്ലാസ്സ് പി ടി എ യും രക്ഷാകർതൃ  ബോധവത്ക്കരണ ക്ലാസ്സും
                                2018-19 അധ്യയന വര്‍ഷത്തെപത്താം ക്ലാസ്സ് പി ടി എ യും രക്ഷിതാക്കള്‍ക്കുള്ള ബോധവത്ക്കരണ

ക്ലാസ്സും നടന്നു.കുട്ടികളുടെ പഠന കാര്യങ്ങളില്‍ രക്ഷിതാക്കളുടെ ഇടപെലിൻറെ പ്രാധാന്യത്തെക്കുറിച്ച് ശ്രീ .ലക്ഷ്മണന്‍ സാര്‍ ക്ലസ്സെടുത്തു.പി.ടി.എ പ്രസിഡൻറ്,ഹെഡ്മാസ്ററർ,സീനിയർ അസിസ്റ്റൻറ് തുടങ്ങിയവർ സംസാരിച്ചു.21/6/18 ന് 8,9 ക്ലാസ്സുകളിലെ ക്ലാസ്സ് പി ടി എകളും നടന്നു.





വായനാ ദിനാചരണം
                    പി.എൻ പണിക്കരുടെ ഓർമ്മപൾ പുതുക്കി ഈ വർഷത്തെ വായനാവാരാചരണ പരിപാടികൾക്ക് തുടക്കം കുറിച്ചു.പി.ടി.എ പ്രസിഡൻറ് ഉദ്ഘാടനം ചെയ്തു.ഹെഡ്മാസ്റ്റർ സ്വാഗതം പറഞ്ഞു.ഒൻപതാം തരം വിദ്യാർത്ഥിനി ഹിബ ഫെബിൻ പി.എൻ പണിക്കർ അനുസ്മരണം നടത്തി.വിദ്യാർത്ഥിനി അഞ്ചിത വായനാദിന സന്ദേശം

നൽകി.ജെ.ആർ.സി വിദ്യാർത്ഥികൾ ശേഖരിച്ച പഠനോപകരണ വിതരണവും ചടങ്ങിൽ നടന്നു.സീനിയർ അസിസ്റ്റൻറ് കെ.കമലം മുൻ ഹെഡ്മാസ്റ്റർ എൻ.ടി.ജോൺ പ്രസംഗിച്ചു.ഒരാഴ്ച നീണ്ടുനിൽക്കുന്ന വായനാവാരാചരണ പരിപാടികളുടെ വിശദവിവരങ്ങൾ വിദ്യാരംഗം കൺവീനർ ഹാരിസ് പൈക്കാട്ട് അവതരിപ്പിച്ചു.സ്കൂൾ ചിത്രകലാധ്യാപകൻ കെ.എസ്.സുരേഷ് തയ്യാറാക്കിയ പി.എൻ പണിക്കരുടെ ഛായാചിത്രം പി.ടി.എ പ്രസിഡൻറ് അസംബ്ലിയിൽ പ്രകാശനം ചെയ്തു. 



പ്രവേശനോത്സവം 


 


 2018-19 വർഷം സ്കൂളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളെ സ്വാഗതം ചെയ്ത് കൊണ്ട് ഈ വർഷത്തെ പ്രവേശനോത്സവം ആഘോഷിച്ചു.പി.ടി.എ പ്രസിഡൻറ് ,ഹെഡ്മാസ്റ്റർ,സീനിയർ അസിസ്റ്റൻറ്


എന്നിരുടെ നേതർത്വത്തിൽ കുട്ടികളെ സ്കൂൾ കവാടത്തിൽ സ്വീകരിച്ച് സ്കൂളിലേക്ക് ആനയിച്ചു.തുടർന്ന് നടന്ന യോഗത്തിൽ  പി.ടി.എ പ്രസിഡൻറ് ,ഹെഡ്മാസ്റ്റർ,സീനിയർ അസിസ്റ്റൻറ്,ബ്ലോക്ക് പഞ്ചായത്ത് അംഗം വി.ടി.ബേബി ,പി.ടി.എ വൈസ് പ്രസിഡൻറ്തുടങ്ങിയവർ സംസാരിച്ചു.വിദ്യാഭ്യാസ മന്ത്രിയുടെ പ്രവേശന ദിന പ്രത്യേക സന്ദേശം ഒൻപതാം തരം വിദ്യാർത്ഥിനി ഹിബ ഫെബിൻ വായിച്ച് കേൾപിച്ചു.പൊതുവിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ പ്രവേശനോത്സവ ഗാനത്തോടു കൂടി  ചടങ്ങ് അവസാനിച്ചു.ശേഷം മിഠായി വിതരണവും പായസ വിതരണവും നടന്നു

മികവുത്സവം 2018
                                                കുട്ടികളുടെ വിവിധ തലങ്ങളിലെ മികവുകൾ സമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച് കൊണ്ട് 2018-19 വർഷത്തെ മികവുത്സവം സംഘടിപ്പിച്ചു.പി.ടി.എ വൈസ് പ്രസിഡൻറ് ശ്രീമതി.മേരി ടീച്ചർ ഉദ്ഘാടനം ചെയ്തു. പ്രിൻസ്പ്പാൾ ശ്രീമതി കമലാക്ഷി അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി സതി റജി

ആശംസകൾ അർപ്പിച്ചു.സീനിയർ അസിസ്ററൻറ് ശ്രീമതി കെ.കമലം,ശ്രീ.കെ.എസ്.സുരേഷ്,സില പികെ തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് വിദ്യാർത്ഥികൾ വിവിധ കലാ വൈജ്ഞാനിക മികവുകൾ അവതരിപ്പിച്ചു.സയൻസ് ക്ലബ്ബ് അംഗങ്ങൾ അവതരിപ്പിച്ച ശാസ്ത്രനാടകം പ്രത്യേകം ശ്രദ്ധേയമായി



പരീക്ഷയെ നേരിടാം..ഭയമില്ലാതെ


                                        പരീക്ഷാ പേടിയെ ഇല്ലാതാക്കാനും കൃത്യമായ മുന്നൊരുക്കത്തോടെ പരീക്ഷക്ക് വേണ്ടി ഒരുങ്ങാനും  എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കായി സ്കൂൾ എസ്.ആർ.ജി യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓറിയൻറേഷൻ ക്ലാസ്സ്  വിദ്യാർത്ഥികൾക്ക് നവ്യാനുഭവം പകരുന്നതായി

.എസ്.എസ്.എൽ.സി പരീക്ഷയെ സമർഥമായി നേരിടുന്നതിനാവശ്യമായ പദ്ധതികൾ വിദ്യാർത്ഥികൾക്ക് പകർന്ന് നൽകിക്കൊണ്ട് ജെ.സി.ഐ ട്രെയിനർ സമദ് ഇരിവേറ്റി ക്ലാസിന് നേതൃത്വം നൽകി.ക്സാസിൽ ആദ്യാവസാനം പങ്കെടുത്ത കുട്ടികൾ വളരെ ഉന്മേഷത്തോടെ ആത്മവിശ്വാസം നിറഞ്ഞ വാക്കുകളിൽ തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.ഹെഡ്മാസ്റ്റർ ശ്രീ.എൻ.ടി.ജോൺ,സീനിയർ അസിസ്റ്റൻ്റ് ശ്രീമതി കെ.ആർ.നിഷ,എസ്.ആർ.ജി കൺവീനർ ശ്രീമതി.കെ.കമലം എന്നിവർ സംസാരിച്ചു


അഭിമാനമായി വിശാഖ്

                                           ദേശീയ സകൂൾ ഗെയിംസ് ഫുട്ബാൾ കിരീടം നേടി  കേരള ടീം ചരിത്രം കുറിച്ചപ്പോൾ ചീരാൽ ഗവ.മോഡൽ ഹയർസെക്കണ്ടറി  സ്കൂളും ആവേശത്തിൻറെ കൊടുമുടിയിലാണ്.സ്കൂളിനും നാടിനും അഭിമാനമായി പത്താം ക്ലാസ്സ് വിദ്യാർത്ഥി വിശാഖ് ജമ്മുവിൽ വെച്ച് നടന്ന ടൂർണമെൻറിൽ ഹരിയാനയെ എതിരില്ലാത്ത ഒരു ഗോളിന് തോല്പിച്ച കേരള ടീമിലെ അംഗമാണ്.സെമിഫൈനലിൽ മണിപ്പൂരിനെതിരെ ഒരു ഗോൾ നേടി കേരളത്തിൻറെ ഫൈനൽ പ്രവേശനത്തിന് നിർണായക പങ്ക് വഹിച്ചു
ഈ കൊച്ചു മിടുക്കൻ.ഫുട്ബാൾ ഒരു ആവേശമായി കൊണ്ട് നടക്കുന്ന വിശാഖ് കഴിഞ്ഞ വർഷത്തെ കേരള ടീമിലും അംഗമായിരുന്നു.ആൻഡമാനിൽ വെച്ച് നടന്ന മത്സരത്തിൽ പക്ഷേ ഹരിയാനയോട് പെനാൽട്ടി ഷൂട്ട ഔട്ടിൽ പരാചയപ്പെടുകയായിരുന്നു.അതിനുള്ള മധ്ര പ്രതികാരം കൂടിയാണ് കേരളത്തിൻറെ ഈ കിരീട നേട്ടം.വിപുലമായ പരിപാടികളോടെ ഈ പ്രതിഭയെ സ്വീകരിച്ചാദരിക്കാനുള്ള ഒരുക്കത്തിലാണ് സ്കൂൾ സ്റ്റാഫും പി.ടി.എ യും.



ചീരാലിലെ മൊഞ്ചത്തിമാർ മൈലാഞ്ചിക്കൈകളുമായി കളിച്ച് കയറിയത്ചരിത്രത്തിലേക്ക്

                               പനമരത്ത് നടന്ന വയനാട് റവന്യൂ ജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഒപ്പന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ചീരാൽ മോഡൽ ഹയർസെക്കണ്ടറി സ്കൂളിലെ കുട്ടികൾ രചിച്ചത്  പുതു ചരിത്രം.പരിമിതമായ സൌകര്യങ്ങളൊന്നും വകവെക്കാതെ നിരന്തരമായ പരിശീലനവും നിശ്ചയദാർഢ്യവും മനക്കരുത്തും കൈമുതലാക്കി വന്ന് പനമരത്തെ
നിറഞ്ഞ നിന്ന സദസ്സിനെ അക്ഷരാർഥത്തിൽ മനം കുളിർപ്പിച്ചാണ് അവർ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.മാപ്പിളപ്പാട്ടിൻറെ ഇശലുകൾക്ക്  ശ്രേയയും ആദിത്യയും അമൃതയും ശബ്ദമേകിയപ്പോൾ സ്റ്റേജിൽ മൈലാഞ്ചിക്കൈകൾ നിറഞ്ഞാടുകയായിരുന്നു.കാണികളും വിധികർത്താക്കളും മനം കുളിർത്ത് മത്സരം ആസ്വദിച്ചതിന് തെളിവായിരുന്നു മത്സര ശേഷം മുഴങ്ങിയ കാതടപ്പിക്കുന്ന ഹർഷാരവം.അധ്യാപികമാരായ സൌദ,ജയമോൾ,ദീപ,ബിന്ദുരാജ് തുടങ്ങിവരുടെ നേതൃത്വത്തിലാണ് കുട്ടികൾ പരിശീലനം നടത്തിയത്.പ്രധാനാധ്യാപകൻറെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പരിപൂർണ്ണ പിന്തുണ കൂടി ഉണ്ടായതോടെ ചീരാൽ സ്കൂളിൻറെയും വയനാട് ജില്ലയുടെയും ചരിത്രത്തിൽ ഒരു പുതിയ അധ്യായം രചികികപ്പെടുകയായിരുന്നു.
ഭിന്നശേഷി ദിനാചരണം 2017
                                                ലോക ഭിന്നശേഷി ദിനാചരണം  സ്കൂളിൽ വിപുലമായി ആചരിച്ചു.പി.ടി.എ വൈസ് പ്രസിഡൻറ് മേരി ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു.ഹെഡ്മാസ്റ്റർ എൻ.ടിജോൺ സന്ദേശം നൽകി സംസാരിച്ചു.ഓരോ വ്യക്തിയും ഒന്നല്ലെങ്കിൽ മറ്റൊരു


കഴിവിൻറെ ഉടമയാണെന്നുംഏതെങ്കിലും ഒരു കഴിവ് ഇല്ലാത്തതിൻറെ പേരിൽ ആരു മുഖ്യധാരയിൽ നിന്നും തഴയപ്പെടാൻ പാടില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു.തൻറ പരിമിതികളെ മുഴുവൻ അവഗണിച്ച് സാധാരണ കുട്ടികൾ പഠിക്കുന്ന സ്കൂളിൽ പഠനം നടത്തി എം.ബി.ബി.എസ് ബിരുദവും ബിരുദാനന്ദര ബിരുദവും കരസ്ഥമാക്കി ചീരാൽ പി.എച്.സി യിൽ അസിസ്റ്റൻ്റ് സർജനായി സേവനമനുഷ്ടിക്കുന്ന ഡോ.കൃഷ്ണപ്രിയ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.ഹെഡ്മാസ്റ്റർ ഉപഹാരം കൈമാറി പി.ടി.എ വൈസ് പ്രസിഡൻ്റ് പൊന്നാടയണിയിച്ചു.തുടർന്ന് ഡോക്ടർ തൻ്റെ ജീവിത അനുഭവങ്ങൾ കുട്ടികളുമായി പങ്ക് വെച്ചു.ഓഫീസ് അസിസ്റ്റൻറ് രാമൻകുട്ടിയെയും ചടങ്ങിൽ ആദരിച്ചു.ഐ.ഇ.ഡി.ടീച്ചർ സിസ്റ്റർ ആഷ് ലി സ്വാഗതവും സുരേഷ് മാസ്റ്റർ നന്ദിയും പറഞ്ഞു.




ഗോത്രായനം 2017

                 "പച്ചിലക്കൂട്ടം" ക്ലബിൻറെ ആഭിമുഖ്യത്തിൽ ഗോത്രകലകളെ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും "ഗോത്രായനം 2017" എന്ന പേരിൽ ഗോത്ര ഫെസ്റ്റ് സംഘടിപ്പിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ ബിന്ദു മനോജ് ഉദ്ഘാടനം ചെയ്തു.പ്രശസ്ത തുടി കലാകാരൻ വിനു കണിയാമ്പെറ്റ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.ഗോത്ര
 
വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികൾ അവതരിപ്പിച്ച ഗോത്രകലകളുടെ ആവിഷ്കാരം കാണികൾക്ക് നവ്യാനുഭവമായി.ഗോത്രപ്പാട്ട്,വട്ടക്കളി,ഗോത്രനാടോടി നൃത്തം,വടുക നൃത്തം തുടങ്ങിയവ കൌതുകമുണ്ടാക്കുന്നവയായിരുന്നു."പച്ചിലക്കൂട്ടം" ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ "നെല്ലിക്ക" കയ്യെഴുത്ത് മാഗസിൻ പ്രകാശനവും ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ബിന്ദു മനോജ് ഹെഡ്മാസ്ററർക്ക് നൽകിക്കൊണ്ട് നിർവഹിച്ചു.  പി.ടി.എ പ്രസിഡൻറ് ആധ്യാക്ഷം വഹിച്ചു.ഗ്രാമപഞ്ചായത്ത് മെമ്പർ മല്ലിക സോമശേഖരൻ,പ്രിൻസിപ്പാൾ കെ കമലാക്ഷി,പിടിഎ അംഗം അബ്ദുൽ സലീം എന്നിവർ സംസാരിച്ചു.ഹെഡ്മാസ്റ്റർ സ്വാഗതവും പച്ചിലക്കൂട്ടം ക്ലബ്ബ് കൺവീനർ ലയ നന്ദിയും പറഞ്ഞു.അധ്യാപകരായ ഷൈജ,ബിവിന,കമലം കെ,ഹാരിസ് പൈക്കാട്ട്,സുരേഷ് കെ.എസ് തുടങ്ങിയവർ നേതൃത്വം നൽകി.


മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചു 
                       ക്യു വൺ കൽപ്പറ്റ , ലയൺസ്‌ ക്ലബ് ചീരാൽ , സ്‌കൂൾ കരിയർ ഗൈഡൻസ് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സ്‌കൂളിൽ മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചു . ക്യു വൺ ജില്ലാ കോർഡിനേറ്ററും കൽപ്പറ്റ കളക്ടറേറ്റിൽ ഡെപ്യൂട്ടി തഹസിൽദാരും പ്രമുഖ ക്വിസ് മാസ്റ്ററുമായ ഇ സുരേഷ് ബാബു സർ ക്വിസ് മത്സരം നിയന്ത്രിച്ചു . 54  ടീമുകളായി 108  പേര് മത്സരിച്ച മെഗാ ക്വിസ് പ്രോഗ്രാമിൽ രേവന്ത് കെ ആർ , ചന്ദ്രു പി ടീം ഒന്നാം സ്ഥാനവും , സിറിൽ ജോൺ , അഞ്ചൽ എൽദോ പോൾ , ടീം രണ്ടാം സ്ഥാനവും മഞ്ജിമ അജയൻ , ഫെർട്ടിസ് പോൾ റിനയ്സൺ ടീം മൂന്നാം സ്ഥാനവും നേടി . വിജയികൾക്ക് ചീരാൽ ലയൺസ്‌ ക്ലബ് ഏർപ്പെടുത്തിയ സമ്മാനങ്ങളുടെ വിതരണം നെന്മേനി ഗ്രാമ പഞ്ചായത്ത് മെമ്പർ മല്ലിക സോമശേഖരൻ നിർവഹിച്ചു . പി ടി എ പ്രസിഡന്റ് കെ വി ശശി  അധ്യക്ഷത വഹിച്ചു . പ്രോഗ്രാം കോഓർഡിനേറ്റർ പി എ അബ്ദുൾനാസർ സ്വാഗതവും സുരേഷ് ബാബു പി ജി നന്ദിയും പറഞ്ഞു . ലയൺസ്‌ ക്ലബ്  ട്രീഷറർ അനിൽ ബാബു , പ്രിൻസിപ്പൽ എ കെ കമലാക്ഷി , ഹെഡ് മാസ്റ്റർ എൻ ടി ജോൺ , കോമളവല്ലി ടീച്ചർ , സോണിയ വര്ഗീസ് , സിസിലി കെ എം , ജിതേഷ് , സുനിൽ കുമാർ പി എസ്, ഉഷ ഗംഗ എന്നിവർ വിവിധ സമ്മാനങ്ങൾ വിതരണം ചെയ്തു സംസാരിച്ചു


കേരളപ്പിറവി ആഘോഷിച്ചു.

                            നവംബര്‍ 1 കേരളപ്പിറവി ദിനവും മലയാള ഭാഷാദിനവും സ്കൂളില്‍ സമുചിതമായി ആഘോഷിച്ചു.ശ്രീ ജോര്‍ജ്ജ് സാര്‍ കേരളപ്പിറവി ദിന സന്ദേശം നല്‍കി.കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.


സബ്ജില്ലാ പ്രവൃത്തിപരിചയ മേളയിൽ  സ്കൂളിന് മിന്നും ജയം



ക്ലേ മോഡലിംഗ് മത്സരത്തിൽ പങ്കെടുക്കുന്ന ജോൺ ഹേബൽ

                               ഒക്ടോബര്‍ 26,27 തീയ്യതികളില്‍ കല്ലുവയല്‍ ജയശ്രീ ഹയര്‍സെക്കണ്ടറി സ്കൂളില്‍ വെച്ച് നടന്ന സുല്‍ത്താന്‍ബത്തേരി സബ്ജില്ലാ  പ്രവർത്തി പരിചയ മേളയിൽ സ്കൂളിന് മികച്ച വിജയം.സോഫിയ,മനീഷ ഷാജു തുടങ്ങിയവറ്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി.കൂടാതെ  പങ്കെടുത്ത എല്ലാ      ഇനങ്ങളിലുംമെച്ചപ്പെട്ട ഗ്രേഡുകള്‍ കരസ്ഥമാക്കി സ്കൂള്ൻറെ നേട്ടം ആധികാരികമാക്കി.



സ്കൂളിൻറെയും നാടിൻറെയും ഭാഗ്യമായി ഭാഗ്യ

                             ഭാഗ്യത്തിൻറെ നക്ഷത്രത്തിളക്കവുമായി 9 F ക്ലാസ്സിലെ ഭാഗ്യ.സംസ്ഥാന സ്കൂൾ കായിക മേളയിൽ സബ്ജൂനിയർ വിഭാഗം പെൺകുട്ടികളുടെ ഷോട്ട്പുട്ട് മത്സരത്തിൽ വെള്ളി മെഡൽ നേടിയാണ് ഭാഗ്യ സ്കൂളിൻറെയും നാടിൻറെയും അഭിമാനമായത്.പഠനത്തോടൊപ്പം കായിക രംഗത്തും

ഭാഗ്യ
താത്പര്യം കാണിക്കുന്ന ഭാഗ്യയുടെ കഠിന പ്രയത്നത്തിനുള്ള അംഗീകാരമാണ് ഈ വിജയമെന്ന് സ്കൂളിൽ നടന്ന പ്രത്യേക അനുമോദന യോഗത്തിൽ  ഹെഡ്മാസ്റ്റർ എൻ.ടി.ജോൺ സൂചിപ്പിച്ചു.അധ്യാപകരുടെയും നാട്ടുകാരുടെയും കൂട്ടുകാരുടെയും പ്രശംസകൾക്കും നൽകിയ പിന്തുണക്കും ആത്മാർത്ഥമായി നന്ദി പറയുന്നതായി ഭാഗ്യ പ്രതികരിച്ചു.അതിവിപുലമായി അനുമോദന പരിപാടി സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് അധ്യാപകരും പി.ടി.എ കമ്മിറ്റിയും.

സ്കൂൾ കലാമേള

2017-18 വർഷത്തെ സ്കൂൾ കലാമേളക്ക് തുടക്കമായി.രാവിലെ പത്ത് മണിക്ക് പിടിഎ വൈസ് പ്രസിഡൻ്റ് ശ്രീ ഭാസ്കരൻ ഉദ്ഘാടനം ചെയ്തു.മൂന്ന് പ്രധാന വേദികളിലായി രണ്ട് ദിവസങ്ങളിലായാണ് കലാമേള നടക്കുന്നത്.


വനതീരം തേടി ഒരു യാത്ര ... പ്രകൃതി പഠന ക്യാമ്പ്

പ്രകൃതിയെക്കുറിച്ച് അറിയാനും പഠിക്കാനും കുറിപ്പ് തയ്യാറാക്കുവാനും വേണ്ടി 9 E ക്ലാസ്സിലെ വിദ്യാർത്ഥികൾ വനതീരം തേടി ഒരു യാത്ര ... എന്ന പേരിൽ ചെട്ട്യാലത്തൂരിൽ വെച്ച് ഏകദിന പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിച്ചു .രാവിലെ മുതൽ വൈകുന്നേരം വരം നീണ്ടുനിന്ന ക്യാമ്പിൽ ഗൃഹസന്ദർശനം,പ്രകൃതിയെ അറിയൽ,നാടൻപാട്ട്,മരം നടൽ തുടങ്ങി വ്യത്യസ്തങ്ങലായ പരിപാടകൾ നടന്നു


.രാവിലെ 10 മണിക്ക് ആരംഭിച്ച ക്യാമ്പ് 4 മണിക്കാണ് അവസാനിച്ചത്.സംസ്ഥാന അധ്യാപക അവാർഡ് ജേതാവ്  രാധാകൃഷ്ണൻ മാസ്റ്റർ ക്യാമ്പിൽ മുഖ്യാതിഥിയായി മുഴുവൻ സമയം ക്യാമ്പിൽ പങ്കെടുത്തു.ചെട്ട്യാലത്തൂർ സ്കൂളിൽ ദീർഘകാലം സേവനമനുഷ്ടിച്ച അദ്ദേഹത്തിൻറെ അനുഭവങ്ങൾ അദ്ദേഹം കുട്ടികളുമായി പങ്ക് വെച്ചു.ചെട്ട്യാലത്തൂർ പൌര പ്രമുഖൻ അപ്പുമാസ്റ്ററുടെ വീട് സന്ദർശിച്ച ക്യാമ്പ് അംഗങ്ങളെ കണ്ടപ്പോൾ പ്രായത്തിൻറെ അവശത പോലും വക വെക്കാതെ അദ്ദേഹം ദീർഘനേരം അംഗങ്ങളുമായി സംവദിച്ചു.ഹെഡ്മാസ്റ്റർ എൻ.ടി.ജോൺ,അധ്യാപകരായ കെ.കമലം,സില.പി.കെ,ജോർജ്ജ്,ഹാരിസ് പൈക്കാട്ട്,രേഷ്മ.പി.പി,ജയശ്രീ എ.ഡി,ജയകുമാരി ജെ.എം,അബ്ദുൽ അലി ,ഫൌസിയ ഫക്രുദ്ദിൻ എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടന്നത്.

സ്കൂൾ ശാസ്ത്രമേള


ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര,ഐ.ടി,പ്രവൃത്തിപരിചയമേള 6/10/2017ന് സ്കൂളില്‍ സംഘടിപ്പിച്ചു.വിഷയവുമായി ബന്ധപ്പെട്ട അധ്യാപകര്‍ നേതൃത്വം നല്‍കി.സബ് ജില്ലാ മത്സരങ്ങള്‍ക്ക് യോഗ്യരായവരെകണ്ടെത്തി.


സാമൂഹ്യ ശാസ്ത്ര ക്വിസ്
സ്കൂൾ ശാസ്ത്രമേളയോടനുബന്ധിച്ച് സ്കൂൾതല വിജയികളെ കണ്ടെത്തുന്നതിന് സാമൂഹ്യശാസ്ത്ര വിഭാഗത്തിൻറെ ആഭിമുഖ്യത്തിൽ ചരിത്ര വിഷയങ്ങളെ ആസ്പദമാക്കി ക്വിസ് മത്സരം സംഘടിപ്പിച്ചു


.ക്ലാസ്സ്തലത്തിൽ നേരത്തെ നടത്തിയ മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയവരാണ് മത്സരത്തിൽ പങ്കെടുത്തത്.സീനിയർ അധ്യാപിക കെ.ആർ.നിഷ,എസ്.ആർ.ജി കൺവീനർ കെ.കമലം എന്നിവർ നേതൃത്വം നൽകി.സ്കൂൾതല മത്സരത്തിൽ വിജയികളാകുന്നവരാണ് സബ്ജില്ലാ തലത്തിലുള്ള മത്സരത്തിന് യോഗ്യത നേടുന്നത്. 
വിജയികൾ
 I               അജിൽ പ്രകാശ്                               10 A
II              അൻഷിദ ഇ.എ                                10 C
III             ആൽവിൻ ജോർജ്ജ്                      10 C





ഗാന്ധിജയന്തി ദിനാഘോഷം
                             രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ 2 സേവനദിനമായി ആചരിച്ചു.രാവിലെ 10 മണിക്ക് നടന്ന പ്രത്യേക അസംബ്ലിയിൽ  ഹെഡ്മാസ്റ്റർ ഗാന്ധിജയന്തി ദിന സന്ദേശം നൽകി.ഗാന്ധി ദർശനങ്ങൾ എക്കാലത്തും പ്രസ്കതവും




അനുകരണീയവുമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.മതത്തിൻറെയും ജാതിയുടെയും പേരിൽ കലഹിക്കാതെ മനുഷ്യരെ മനുഷ്യരായി കണ്ട് സഹജീവികളെ സ്നേഹിക്കണമെന്നത്  ഗാന്ധിദർശനത്തിൻറെ അകക്കാമ്പാണെന്ന് അദ്ദേഹം പറഞ്ഞു.ശേഷം സ്കൂൾ ക്ലാസ്സ് മുറികളും പരിസരവും ശുദ്ധീകരിച്ചു.അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മികച്ച പങ്കാളിത്തം ഉണ്ടായിരുന്ന ദിനാചരണം ഗാന്ധിദർശനത്തിൻ്റെ പ്രസക്തി വിളിച്ചോതുന്നതായിരുന്നു. 
 


സ്വച്ഛതാ ഹി സേവ

ജില്ലാ ശുചിത്വ മിഷൻ പദ്ധതിയായ സ്വച്ഛതാ ഹി സേവ യുടെ ഭാഗമായി സ്കൂളും പരിസരവും വൃത്തിയാക്കി.കൂടാതെ വിദ്യാർത്ഥികൾക്ക് വേണ്ടി ഉപന്യാസം,പ്രസംഗം,പെൻസിൽ ഡ്രോയിംഗ് തുടങ്ങിയ ഇനങ്ങളിൽ മത്സരങ്ങളും സംഘടിപ്പിച്ചു.
 









മത്സര വിജയികളുടെ വിശദ വിവരങ്ങൾക്ക് താഴെ ക്ലിക്ക് ചെയ്യുക.

 







സ്കൂൾ ഗെയിംസിൽ സ്കൂളിന് മികച്ച നേട്ടം

സംസ്ഥാനതല മത്സരത്തിൽ പങ്കെടുത്ത ടീമംഗങ്ങൾ അധ്യാപകർക്കൊപ്പം
സ്കൂൾ ഗെയിംസിലെ വിവിധ ഇനങ്ങളിൽ സ്കൂളിന് തിളക്കമാർന്ന മുന്നേറ്റം.ജില്ലാതല ഖൊഖൊ മത്സരത്തിലും നെറ്റ് ബോൾ മത്സരത്തിലും രണ്ടാം സ്ഥാനം
ജില്ലാതല മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ ടീമംഗങ്ങൾ അധ്യാപകർക്കൊപ്പം

കരസ്ഥമാക്കുകയും.സംസ്ഥാനതല മത്സരത്തിൽ പങ്കാളികളാവാൻ അവസരം ലഭിക്കുകയും ചെയ്തു.

 








"വൺ മില്യൺ ഗോൾ"  സ്കൂൾ പങ്കാളിയായി
ശ്രീ വി.ടി.ബേബി
ശ്രീ.എൻ.ടി.ജോൺ
                                                             ഒക്ടോബർ മാസത്തിൽ ഇൻഡ്യയിൽ വെച്ച് നടക്കുന്ന അണ്ടർ 17 ഫിഫ ലോകകപ്പ് മത്സരങ്ങളുടെ പ്രചരണത്തിൻറെ ഭാഗമായി സംസ്ഥാന സർക്കാർ വിഭാവനം ചെയ്ത "വൺ മില്യൺ ഗോൾ" പരിപാടിയിൽ സ്കൂൾ പങ്കാളിയായി.ബുധനാഴ്ച ഉച്ചക്ക് ശേഷം

3 മണിക്ക് സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് അംഗം വി.ടി.ബേബി ഗോൾ പോസ്റ്റിലേക്ക് ആദ്യ ഗോൾ പായിച്ച് കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.തുടർന്ന് ഹെഡ്മാസ്റ്റർ ജോൺ എൻ.ടി അധ്യാപകരായ നാസർ മാസ്റ്റർ,എം.ചന്ദ്രബാബു,സുരേഷ് കെ.എസ്,കെ.കമലം,രേഷ്മ,ജോർജ്ജ്പി.പി,ദിനേശ്,അബ്ദുൽ അലി തുടങ്ങിയർ ആവേശത്തോടെ ഗോളുകൾ സ്കോർ ചെയ്തു.ശേഷം മുഴുവൻ ക്ലാസ്സുകളിലേയും വിദ്യാർത്ഥികളും പങ്ക് കൊണ്ടു.800 ഗോളുകൾ ദ്രുത ഗതിയിൽ സ്കോർ ചെയ്ത് ചരിത്ര നിമിഷത്തിന് സ്കൂൾ മൈതാനം സാക്ഷിയായി.ഫിസിക്കൽ എഡുക്കേഷൻ ട്രെയ്നർ ഇബ്രാഹിം പരിപാടി നിയന്ത്രിച്ചു
.


അധ്യാപകദിനാഘോഷം 2017

                                      ഡോ.എസ് രാധാകൃഷ്ണൻ പകർന്ന് നൽകിയ അധ്യാപന മാതൃകയുടെ മഹത്വങ്ങൾ വിളംബരം ചെയ്ത് കൊണ്ട് ഈ വർഷത്തെ അധ്യാപകദിനം സമുചിതമായി ആഘോഷിച്ചു.പി.ടി.എ പ്രസിഡൻറ് എം.പി രാജൻ ഉദ്ഘാടനം ചെയ്തു.അധ്യാപനം കേവലം ഒരു ജോലിയല്ലെന്നും മറിച്ച് അത് മഹത്തായ ഒരു രാഷ്ട്രനിർമ്മാണ പ്രവർത്തനമാണെന്നും അദ്ദേഹം ഉണർത്തി

.അധ്യാപകർ സമൂഹത്തിൽ ആദരിക്കപ്പെടേണ്ടവരാണെന്നും അറിവ് പകർന്ന് തരുന്നവരെല്ലാം ഗുരുക്കൻമാരാണെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.സ്കൂൾ ഹെഡ്മാസ്റ്റർ എൻ.ടി. ജോൺ,പ്രിൻസിപ്പാൾ കമലാക്ഷി ടീച്ചർ,സീനിയർ അസിസ്റ്റൻറ് കെ.ആർ നിഷ,സ്റ്റാഫ് സെക്രട്ടറി ടി.രാജൻ,എസ്.ആർ.ജി. കൺവീനർ കെ കമലം തുടങ്ങിയവർ സംസാരിച്ചു.വിദ്യാർത്ഥികൾ അധ്യാപകർക്ക് ഉപഹാരങ്ങൾ നൽകി ആദരിച്ചു.ഹിന്ദി വിഭാഗം നേതൃത്വം നൽകിയ ചടങ്ങിൻറെ അവതരണം ഹിന്ദിയിൽ തന്നെ ആയിരുന്നു എന്നത് പുതുമ ഉണർത്തിയ കാര്യമായിരുന്നു.



ദേശീയോദ് ഗ്രഥന സന്ദേശ റാലി
              വിദ്യാർത്ഥികളുടെയും സാമൂഹ്യശാസ്ത്ര ക്ലബിൻറെയും നേതൃത്വത്തിൽ സ്വാതന്ത്രൃ ദിനാഘോഷവും സാംസ്കാരിക സന്ദേശ റാലിയും നടത്തി.സ്വാതന്ത്രൃ ചരിത്ര സംഭവങ്ങളെ കോർത്തിണക്കി സംഗീത നൃത്തശിൽപവും അവതരിപ്പിച്ചു.വിദ്യാർത്ഥികളുടെ സാംസ്കാരിക പരിപാടികൾ,ദേശഭക്തിഗാനങ്ങൾ ഉൾക്കൊള്ളിച്ച് കൊണ്ട് ആവിഷ്കരിച്ച " ഗാനോപഹാരം " എന്നിവ ചീരാൽ ടൌണിൽ അവതരിപ്പിച്ചു.


             സ്വാതന്ത്രൃദിനാഘോഷ പരിപാടിക്ക് സ്കൂൾ പ്രിൻസിപ്പാൾ കെ.എം.കമലാക്ഷി ടീച്ചർ പതാക ഉയർത്തി,പ്രധാനാധ്യാപകൻ എൻ.ടി.ജോൺ,പി.ടി.എപ്രസിർൻ്റ് എം.പി.രാജൻ,മേരി ടീച്ചർ,നിഷ കെ.ആർ,കെ,കമലം,പി.പി.ജോർജ്ജ്,ഹാ
രിസ് പൈക്കാട്ട്,സുരേഷ് കെ.എസ്,ബിന്ദു സെബാസ്റ്റ്യൻ,അബ്ദുൽ അലി എന്നിവർ പങ്കെടുത്തു.
               ചീരാൽ ടൌണിലേക്ക് നടത്തിയ ദേശീയോദ്ഗ്രഥന റാലിക്ക് അധ്യാപകരും,പി.ടി.എ ഭാരവാഹികളും,വ്യാപാരി വ്യവസായി പ്രതിനിധികളും നേതൃത്വം നൽകി.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ.വി.ടി.ബേബി,വാർഡ് മെമ്പർ ശ്രീമതി മല്ലിക സോമശേഖരൻ എന്നിവർ സംബന്ധിച്ചു.ടൌണിൽ വ്യാപാരി വ്യവസായി ഏകോപന സമിതി,ചുമട്ടുതൊഴിലാഴി,ഡ്രൈവേഴ്സ് യൂണിയൻ എന്നിവയുടെ നേതൃത്വത്തിൽ പായസ വിതരണം നടത്തി.വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് ശ്രീ.ടി.പി.ഓമനക്കുട്ടൻ,പ്രിൻസിപ്പാൾ കമലാക്ഷി ടീച്ചർ,ഹെഡ്മാസ്റ്റർ എൻ.ടി.ജോൺ എന്നിവർ സംസാരിച്ചു.



മെഗാ ക്വിസ്

സ്വാതന്തൃദിനാഘോഷത്തിൻറെ ഭാഗമായി സാമൂഹ്യ ശാസ്ത്ര ക്ലബ് സംഘടിപ്പിച്ച മെഗാ ക്വിസ് ശ്രദ്ധേയമായി.സ്വാതന്തൃ സമര ചരിത്രം , സ്വതന്താനന്തര ഇൻഡ്യ,സമകാലിക ഇൻഡ്യ,കേരള ചരിത്രം


എന്നീ മേഖലകളിൽ ഊന്നൽ നൽകി അവതരിപ്പിക്കപ്പെട്ട മത്സരത്തിൽ ഓരോ ക്ലാസിൽ നിന്നും രണ്ട് മത്സരാർത്ഥികളാണ്  പങ്കെടുത്തത്.സന്ദർഭത്തിന് യോജിച്ച വീഡിയോകളും ചിത്രങ്ങളും പ്രദർശിപ്പിച്ച് ക്വിസ് മാസ്റ്റർ ശ്രീ.ജോർജ്ജ് സാറിൻ്റെ അവതരണം ഏറെ പുതുമയുള്ള അനുഭവമായിരുന്നു.വാശിയേറിയ മത്സരത്തിനൊടുവിൽ അനോഷ് ഏലിയാസ്(10E),വിസ്മയ (8 E),അജിൽ പ്രകാശ് (10 A) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.വിജയികളെ ഹെഡ്മാസ്റ്റർ അഭിനന്ദിച്ചു.


ഊർജ സംരക്ഷണ ബോധവൽകരണ ക്ലാസ്സ്

                               ഊർജ്ജസംരക്ഷണത്തിൻറെ പ്രാധാന്യത്തെക്കുറിച്ചും അമിത വ്യയം കൊണ്ടുണ്ടാകുന്ന അപകടങ്ങളെക്കുറിച്ചും വിദ്യാർത്ഥികളിൽ അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോട് കൂടി സയൻസ് ക്ലബ് ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു.എനർജി മാനേജ്മെൻ്റ് സെൽ പ്രവർത്തകൻ ശ്രീ.ജോർജ് ക്ലാസിന് നേതർത്വം നൽകി.ഹെഡ്മാസ്റ്റർ ഉദ്ഘാടനം ചെയ്തു.സീനിയർ അസിസ്റ്റൻറ് ശ്രീമതി.കെ.ആർ.നിഷ,സയൻസ് അധ്യാപകരായ ശ്രീ.എം.ചന്ദ്രബാബുു,ശ്രീമതി.ജിജി ജേക്കബ്,ശ്രീമതി.സില പി.കെ,ശ്രീമതി.ഷൈജ ബി എന്നിവർ സംസാരിച്ചു.


ഹിരോഷിമാ ദിനാചരണം


                ആഗസ്റ്റ് 7ന് തിങ്കളാഴ്ച സ്കൂളില്‍ ഹിരോഷിമാ ദിനാചരണം നടത്തി.രാവിലെ അസംബ്ലിയില്‍ ഹിരോഷിമാ ദിനത്തെക്കുറിച്ചും സഡാക്കോ സസാക്കി എന്ന കുട്ടിയെ കുറിച്ചും സ്നേഹ  വിശദീകരിക്കുകയും നേരത്തെ തയ്യാറാക്കിയ സഡാക്കോ കൊക്കുകള്‍ ഉയര്‍ത്തിപ്പിടിച്ച് സമാധാനത്തിന്റെ സന്ദേശം പ്രചരിപ്പിക്കുകയും ചെയ്തു.തുടര്‍ന്ന് പ്രധാനാധ്യാപകന്‍ ശ്രീ എൻ.ടി ജോണ്‍  ഹിരോഷിമാ ദിനത്തെക്കുറിച്ച് വിശദമായിത്തന്നെ സംസാരിച്ചു.കുട്ടികള്‍ തയ്യാറാക്കിയ ഹിരോഷിമ ദിന മാഗസിന്‍(സഡാക്കോ) അസംബ്ലിയില്‍ ഹെ‍ഡ്മാസ്റ്റര്‍ പ്രകാശനം ചെയ്തു.സ്കൂള്‍ മുറ്റത്തെ മരച്ചില്ലകളില്‍ സഡാക്കോ കൊക്കുകളെ മനോഹരമായി തൂക്കിയിട്ടു.
 



മൊബൈല്‍ ഫോണ്‍ ഗുണമോ ദോഷമോ- സംവാദം 
 സയന്‍സ് ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തില്‍ " മൊബൈല്‍ ഫോണ്‍ ഗുണമോ ദോഷമോ" എന്ന വിഷയത്തില്‍  28/7/17 വെള്ളിയാഴ്ച സ്ക്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് സംവാദം നടത്തി. രണ്ട് ഗ്രൂപ്പായി തിരിച്ച അംഗങ്ങൾ  തങ്ങളുടെ അഭിപ്രായങ്ങൾ പങ്ക് വെച്ചു.പത്താം ക്ലാസ്സ് വിദ്യാർത്ഥിനി ശ്രുതി പി.ബി മോഡറേറ്ററായിരുന്നു

.പ്രധാനാധ്യാപകന്‍ ശ്രീ .എൻ.ടി ജോൺ ,സീനിയര്‍ അസിസ്റ്റൻറ് ശ്രീമതി.നിഷ ടീച്ചര്‍ ,എസ് ആര്‍ ജി കണ്‍വീനര്‍ ശ്രീമതി കമലം ടീച്ചര്‍ എന്നിവരും മറ്റ് അധ്യാപകരും സന്നിഹിതരായിരുന്നു.രണ്ട് ഗ്രൂപ്പുകാരുടേയും പ്രധാനപ്പെട്ട ആശയങ്ങള്‍ ക്രോഡീകരിച്ച് ഗുണങ്ങളും ദോഷങ്ങളുമുള്ള ഫോണിനെ വിവേചനപൂര്‍ണ്ണമായ രീതിയില്‍ ഉപയോഗിക്കാമെന്ന നിഗമനത്തിലെത്തിച്ചേര്‍ന്നു.




ചാന്ദ്രദിനം   2017 

സ്കൂൾതല  ക്വിസ് മത്സരം  


                                                        ചാന്ദ്രദിനത്തോടനുബന്ധിച്ച്  21-7-2017ന് ക്ലാസ്സ് തലത്തില്‍ നടത്തിയ  ക്വിസ് മത്സരത്തിന്റെ രണ്ടാം ഘട്ടം 24-7-2017ന് സ്കൂളില്‍ വെച്ച് നടന്നു.ക്ലാസ്സ് തലത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടിയവർക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരമുണ്ടായിരുന്നത് മത്സരത്തില്‍ പങ്കെടുത്തത്.മുഴിവൻ ക്ലാസുകളിലെയും പ്രതിനിധികൾ വളരെ വാശിയോടെ മത്സരിച്ച സ്കൂൾ തല
 
മത്സരത്തില്‍ ഒന്നാം സ്ഥാനം എട്ട് ബി ക്ലാസ്സിലെ ജിത്യയും രണ്ടാം സ്ഥാനം ഒന്‍പത് ബി ക്ലാസ്സിലെ ശ്രേയ തെരേസയും മൂന്നാം സ്ഥാനം പത്ത് എ ക്ലാസ്സിലെ അജില്‍ പ്രകാശും കരസ്ഥമാക്കി.വിജയികളെ ഹെഡ്മാസ്റ്റര്‍ അഭിനന്ദിച്ചു. മത്സരത്തിന് ശ്രീമതി കെ.കമലം നേതൃത്വം നൽകി.



ചാന്ദ്രദിനം   2017 


                    സയന്‍സ് ക്ലബ്ബ്,സോഷ്യല്‍ സയന്‍സ് ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ചാന്ദ്രദിനാഘോഷം സമുചിതമായി കൊണ്ടാടി.ക്ലാസ് തലത്തില്‍ ചാന്ദ്രദൗത്യങ്ങള്‍,ബഹിരാകാശ ദൗത്യങ്ങള്‍,പേടകങ്ങള്‍,ശാസ്ത്രജ്ഞന്‍മാര്‍,ബഹിരാകാശചരിത്രം  എന്നീ വിഷയങ്ങളില്‍ ചാര്‍ട്ട് നിര്‍മ്മാണ മത്സരവും പ്രദര്‍ശനവും നടത്തി

.രാവിലെ പ്രാര്‍ഥനയ്ക്കു ശേഷം 10 സി ക്ലാസ്സിലെ ജ്യോതിഷ് ചാന്ദ്രദിനത്തെക്കുറിച്ച് സംസാരിച്ചു.തുടര്‍ന്ന് ചാര്‍ട്ട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് എസ് ആര്‍ ജി കണ്‍വീനര്‍ കമല ടീച്ച൪ നിഷ ടീച്ച൪ സില ടീച്ച൪ എന്നിവ൪ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി.3 മണിയ്ക്ക് ക്ലാസ്സ് തലത്തില്‍ ചാന്ദ്രദിന ക്വിസ് മത്സരം നടത്തി വിജയികളെ കണ്ടെത്തി.രണ്ടാംഘട്ട മത്സരം 24-7-17 തിങ്കളാഴ്ച നടത്തും.ഹെഡ്മാസ്റ്റര്‍ പരിപാടികല്‍ക്ക് ആശംസ നേര്‍ന്ന് സംസാരിച്ചു.


സൗണ്ട് സിസ്റ്റം ഉദ്ഘാടനം ചെയ്തു


                            സ്കൂളില്‍ പുതിയതായി ഏര്‍പ്പെടുത്തിയ സൗണ്ട് സിസ്റ്റത്തിൻറെ ഉദ്ഘാടനം ബഹുമാന്യനായ പി ടി എ പ്രസി‍ഡണ്ട് ശ്രീ എം.പി രാജന്‍ നിര്‍വ്വഹിച്ചു.
 
19-7-2017 രാവിലെ 10 മണിയ്ക്ക് സ്കൂൾ അങ്കണത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ നിർവഹിച്ചു.മുഴുവൻ ക്ലാസ്സുകളിലും പ്രത്യേകം സ്പീക്കറുകൾ ഘടിപ്പിച്ചാണ് പുതിയ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്.ഹെ‍ഡ്മാസ്റ്റര്‍ ശ്രീ.എൻ.ടി ജോൺ സ്വാഗതമാശംസിച്ചു സീനിയര്‍ അധ്യാപികയായ ശ്രീമതി .നിഷ ടീച്ചര്‍,ശ്രീമതി.ലീലാമ്മ ടീച്ചര്‍, ശ്രീ അബ്ദുള്‍ അലി മാസ്റ്റര്‍,ശ്രീ വിനീഷ് മാസ്റ്റര്‍ തുടങ്ങിയവർ പങ്കെടുത്തു.

സൗജന്യ യൂണിഫോം വിതരണം


                     എട്ടാം ക്ലാസ്സ്            വിദ്യാര്‍ഥികൾക്കുള്ള സൗജന്യ യൂണിഫോം വിതരണത്തിൻ്റെ ഉദ്ഘാടനം ബഹുമാന്യനായ പി ടി എ പ്രസി‍ഡണ്ട് ശ്രീ എം.പി രാജന്‍ നിര്‍വ്വഹിച്ചു.19-7-2017 രാവിലെ 10 മണിയ്ക്ക് സ്കൂൾ അങ്കണത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ നിർവഹിച്ചു.എട്ടാം ക്ലാസിൽ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും തുടർന്നുള്ള ദിവസങ്ങളിൽ യൂണിഫോം വിതരണം ചെയ്യും .ഹെഡ്മാസ്റ്റർ ശ്രീ.എൻ.ടി ജോൺ സ്വാഗതമാശംസിച്ചു സീനിയര്‍ അധ്യാപികയായ ശ്രീമതി .നിഷ ടീച്ചര്‍,ശ്രീമതി.ലീലാമ്മ ടീച്ചര്‍, ശ്രീ വിനീഷ് മാസ്റ്റര്‍ തുടങ്ങിയവർ പങ്കെടുത്തു.


ബ്ലോഗ് ലോഞ്ചിംഗും ക്ലബ്ബ് ഉദ്ഘാടനവും നടന്നു
                          2017-18 അധ്യയന വ‍‍‌‍‍ർഷത്തെ വിവിധ ക്ലബ്ബുകളുടെയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും ഉദ്ഘാടനവും ഔദ്യോഗിക ബ്ലോഗി​​ൻ്റെ ലോഞ്ചിംഗും 14-07-2017 വെള്ളിയാഴ്ച സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെട്ടു.
 

               ക്ലബ്ബ് ഉദ്ഘാടനം പ്രശസ്ത നാടന്‍പാട്ട് കലാകാരന്‍ ശ്രീ. മാത്യൂസ് വൈത്തിരിയും ബ്ലോഗ് ലോഞ്ചിംഗ് പി.റ്റി .എ പ്രസിഡണ്ട് ശ്രീ എം.പി രാജനും നി‍ർവ്വഹിച്ചു.ഹെഡ് മാസ്റ്റർ ശ്രീ .എന്‍ ടി.ജോണ്‍ സ്വാഗതമാശംസിച്ച ചടങ്ങില്‍ ശ്രീ എം.പി രാജന്‍ അധ്യക്ഷനായിരുന്നു.മദർ പി റ്റി എ പ്രസിഡണ്ട് ശ്രീമതി.മേരി ടീച്ച‍‍ർ, ഹയർ സെക്കണ്ടറി പ്രിന്‍സിപ്പല്‍ ശ്രീമതി.കമലാക്ഷി ടീച്ചറ്‍,സീനിയർ അസിസ്റ്റൻ്റ് ശ്രീമതി.നിഷ ടീച്ചർ തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു.വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. ശ്രീ. മാത്യൂസ് വൈത്തിരിയിടെ നാടൻപാട്ട് മേള ചടങ്ങിന് മിഴിവേകി.


വിദ്യാരംഗം കലാവേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനവും ബ്ലോഗ് ലോഞ്ചിംഗും.

              2017-18 അധ്യയന വർഷത്തെ ക്ലബ് ഉദ്ഘാടനവും സ്കൂളിൻ്റെ ഔദ്യോഗിക ബ്ലോഗിൻ്റെ ലോഞ്ചിംഗും 14-07-2017 വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി ബിന്ദു മനോജ് നിർവഹിക്കും.ചടങ്ങിൽ പ്രശസ്ത നാടൻ പാട്ട് അവതാരകൻ ശ്രീ.മാത്യൂസ് വൈത്തിരി മുഖ്യാതിഥിയായിരിക്കും.വിദ്യാർത്ഥികളുടെ സർഗാത്മകതെയും സാമൂഹ്യബോധത്തെയും പരിപോഷിപ്പിക്കുന്നതിനും സജീവമായി നിലനിർത്തുകയും ചെയ്യേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണ്. വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും പ്രാവർത്തികമാക്കുകയും ചെയ്യുന്നതിലൂടെ ഈ ലക്ഷ്യം നേടിയെടുക്കാൻ സാധിക്കും.

"അറിയാവുന്നതിലും അപ്പുറം"

                                         ഏറ്റവും പുതിയ ശാസ്ത്ര വാർത്തകളും,അദ്ഭുതപ്പെടുത്തുന്ന ശാസ്ത്ര സത്യങ്ങളും ഉൾപ്പെടുത്തി സയൻസ് ക്ലബിൻറെ നേതൃത്വത്തിൽ  ക്ലബ് അംഗങ്ങൾക്ക് വേണ്ടി അറിയാവുന്നതിലും അപ്പുറം എന്ന തലക്കെട്ടോടു കൂടി പ്രസൻറേഷൻ സംഘടിപ്പിച്ചു.മനുഷ്യൻ വസിക്കുന്ന പ്രകൃതിയിൽ അവനുമായി ബന്ധപ്പെട്ടു കിടക്കുന്ന ശാസ്ത്ര സത്യങ്ങളെക്കുറിച്ച് കൂടുതൽ അടുത്തറിയാൻ സഹായിക്കുന്ന രീതിയിലാണ് അവതരണം നടന്നത്.കമ്പ്യൂട്ടർ സാങ്കേതിക വിദ്യയുടെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തിയ അവതരണത്തിന് പത്താം ക്ലാസ്സ് വിദ്യാർത്ഥിനികളായ ശ്രുതി.പി.ബി,ഐറിൻ മേരി ഐസക് എന്നിവർ നേതൃത്വം നൽകി.



ക്വിസ്സ് മത്സരം സംഘടിപ്പിച്ചു

ക്വിസ് മത്സരത്തിൽ നിന്ന്
           അഖില കേരള വായനാ മത്സരത്തോടനുബന്ധിച്ച് സ്കൂളിൽ ക്വിസ്സ് മത്സരം സംഘടിപ്പിച്ചു.അജിൽ പ്രകാശ്,അനോഷ് ഏലിയാസ്,ശ്രുതി പി.ബി എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി താലൂക്ക് തല മത്സരത്തിന് യോഗ്യത നേടി.

"ശാസ്ത്രമോഹനം" ശാസ്ത്ര പരീക്ഷണം


                                   പാഠ്യ വിഷയങ്ങളെ അടിസ്ഥാനമാക്കി സയൻയ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ക്ലബ് അംഗങ്ങൾ ശാസ്ത്ര പരീക്ഷണം നടത്തി.വിദ്യാർത്ഥികൾ സ്വന്തമായി തയ്യാറാക്കിയ പരീക്ഷണങ്ങൾ വിദ്യാർത്ഥികൾ തന്നെയാണ് അവതരിപ്പിച്ചത്.അഞ്ച് പരീക്ഷണങ്ങളാണ് സംഘടിപ്പിച്ചത്.ക്ലാസ്സ് റൂം പ്രവർത്തനങ്ങൾക്ക് പുറമെയുള്ള ശാസ്ത്ര പ്രവർത്തനങ്ങളിൽ കുട്ടികൾക്ക് താത്പര്യവും അവബോധവും ഉണ്ടാക്കുകയാണ് പ്രവർത്തനത്തിൻ്റെ ലക്ഷ്യം.കുട്ടികൾക്ക് പുത്തനുണർവ്വ് നൽകിയ  ഇത്തരം വ്യത്യസ്തമായ പ്രവർത്തനങ്ങൾ തുടർന്നും ഉണ്ടാകുമെന്ന് ക്ലബ് അംഗങ്ങൾ അറിയിച്ചു.








പുസ്തക പ്രദർശനം

                2017-18 വർഷത്തെ വായനാ വാരാഘോഷത്തിൻ്റെ ഭാഗമായി സ്കൂൾ ലൈബ്രറി കൌൺസിലിൻ്റെ ആഭിമുഖ്യത്തിൽ പുസ്തക പ്രദർശനം സംഘടിപ്പിച്ചു.വിവിധ ഭാഷകളിലെ നിരവധി മേഖലകളിലുള്ള ധാരാളം പുസ്തകങ്ങൾ പ്രദർശിപ്പിക്കപ്പെട്ട പരിപാടി ഏറെ പുതുമയുള്ളതായിരുന്നു.


 വായനാവാരാചരണത്തിന്  ആരംഭം
                                2017-18 വർഷത്തെ വായനാ വാരാഘോഷത്തിന് ആരംഭം കുറിച്ചു. വിവിധ ഭാഷാ വിഭാഗങ്ങളുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ ആസൂത്രണം ചെയ്തു.ഒരാഴ്ച നീണ്ടു നിൽക്കുന്ന
വാരാചരണ പരിപാടികളിൽ വായനാ മത്സരം,ക്വിസ്,വാർത്താ വായന,ഉപന്യാസം തുടങ്ങിയ വ്യത്യസ്തമായ മത്സരങ്ങൾ നടക്കും.മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ  വിദ്യാരംഗം കലാവേദിയുടെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടന വേളയിൽ വിതരണം ചെയ്യും.


പരിസരദിനാചരണം

                      2017 വർഷത്തെ പരിസരദിനാചരണവും വൃക്ഷത്തൈ വിതരണവും നടലും സ്കൂളിൽ നടന്നു.പി.ടി.എ പ്രസിഡൻ്റ് ഉദ്ഘാടനം ചെയ്തു.സീനിയർ അസിസ്റ്റൻ്റ്  ശ്രീമതി.കെ.ആർ.നിഷ പരിസരദിന സന്ദേശം നൽകി സംസാരിച്ചു
.എസ്.ആർ.ജി കൺവീനർ.ശ്രീമതി.കെ.കമലം,സ്റ്റാഫ് സെക്രട്ടറി ശ്രീ.ടി.രാജൻ,ജീവശാസ്ത്രം അധ്യാപകൻ.ശ്രീ.എം.ചന്ദ്രബാബു,പത്താം ക്ലാസ് വിദ്യാർത്ഥി അനോഷ് ഏലിയാസ് എന്നിവർ സംസാരിച്ചു.ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ശ്രേയ ആലപിച്ച കവിത ശ്രദ്ധേയമായി.എൻ്റെ മരം പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു.പി.ടി.എ ഭാരവാഹികളായ ശ്രീ.ഭാസ്കരൻ,ശ്രീ.മൊയ്തീൻകുട്ടി തുടങ്ങിയവർ തൈ നടലിന് നേതൃത്വം നൽകി.


2017-18 വർഷത്തേക്കുള്ള അഡ്മിഷൻ രജിസ്ട്രേഷൻ ആരംഭിച്ചു

             2017-18 അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ രജിസ്ട്രേഷൻ ആരംഭിച്ചു.മെയ് രണ്ടാം വാരത്തിലാണ് അഡ്മിഷൻ ആരംഭിക്കുന്നത്.8,9,10 ക്ലാസ്സുകളിലെ മലയാളം,ഇംഗ്ലീഷ് മീഡിയം ബാച്ചുകളിലേക്ക് അഡ്മിഷൻ ലഭിക്കാൻ ഓഫീസുമായി ബന്ധപ്പെടുക..

"നവപ്രഭ": ക്ലാസ്സുകൾ  സമാപിച്ചു

       ഭാഷാ,ഗണിത,ശാസ്ത്ര വിഷയങ്ങളിൽ പിന്നോക്കം നിൽക്കുന്ന ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് കൈത്താങ്ങ് നൽകുന്നതിന് വേണ്ടി സംഘടിപ്പിച്ച  ഈ വർഷത്തെ "നവപ്രഭ"  ക്ലാസ്സുകൾ സമാപിച്ചു.18-01-2017 ന് പി.ടി.എ പ്രസിഡൻ്റ് പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനം നിർവഹിച്ചു.എല്ലാ ദിവസവും രാവിലെ 9 മണി മുതൽ 10 മണി വരെയും വൈകുന്നേരം 4 മണി മുതൽ 5 മണി വരെയുമാണ് ക്ലാസ്സുകൾ സംഘടിപ്പിക്കപ്പെട്ടത്.വിദ്യാർത്ഥികൾക്ക് ആവശ്യമായ പേനയും പഠന സഹായികളും വിതരണം ചെയ്തു.
           വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി പ്രത്യേക പരീക്ഷകൾ നടത്തിയാണ് ക്ലാസ്സുകൾ സമാപിച്ചത്.പരീക്ഷാ ദിവസം ഉച്ചഭക്ഷണവും നൽകി.കുട്ടികളെ പഠന ബോധന പ്രക്രിയയിൽ സജീവമാക്കുന്നതിൽ "നവപ്രഭ" പദ്ധതി ഏറെ സഹായകമായി.




റസിഡൻഷ്യൽ പഠന ക്യാമ്പ്

                                       പഠന നിലവാരം മെച്ചപ്പടുത്തി വിജയശതമാനം ഉയർത്തുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ റസിഡൻഷ്യൽ പഠന ക്യാമ്പ് ആരംഭിച്ചു.തിങ്കളാഴ്ച  ആരംഭിച്ച ക്യാമ്പ് 30 ദിവസങ്ങൾ നീണ്ട് നിൽക്കും.ഒരോ ദിവസത്തേക്കും പ്രത്യേകം സമയക്രമ പട്ടിക തയ്യാറാക്ക് വിദഗ്ദമായ തയ്യാറെടുപ്പോടെയാണ് ക്യാമ്പ് മുന്നോട്ട് പോകുന്നത്.പഠനപ്രക്രിയക്കിടക്ക് കുട്ടികൾക്ക് മാനസിക ഉല്ലാസത്തിനു വേണ്ട പദ്ധതികളും ആവിഷ്കരിച്ച് നടപ്പാക്കും.ക്യാമ്പൻ്റെ സുഗമമായ നടത്തിപ്പിന് വേണ്ടി വിവിധ കമ്മറ്റികൾ രൂപീകരിച്ചു.ക്യാമ്പിനു മുന്നോടിയായി വിളിച്ച് ചേർത്ത രക്ഷകർത്താക്കളുടെ യോഗത്തിൽ പി.ടി.എ പ്രസിഡൻ്റ് ശ്രീ.രാജൻ,ഹെഡ്മാസ്റ്റർ ശ്രീ.എൻ.ടി.ജോൺ,സീനിയർ അസിസ്റ്റൻ്റ് ശ്രീമതി.നിഷ കെ.ആർ,എസ്.ആർ.ജി കൺവീനർ ശ്രീമതി.കമലം.കെ,ക്യാമ്പ് ഡയറക്ടർ ശ്രീമതി.വിനിത പി.ജി.മുതലായവർ സംസാരിച്ചു.
dsc06376

ജീവിതശൈലി രോഗങ്ങൾ;ബോധവത്കരണ ക്ലാസ്സ്

                  മാനവരാശിക്ക് അനുദിനം  ഭീഷണിയായിക്കൊണ്ടിരിക്കുന്ന ഭക്ഷണ ശൈലിയിലെ അപകടകരമായ  മാറ്റങ്ങളെക്കുറിച്ചും തത്ഫലമായി ഉണ്ടാവുന്ന രോഗങ്ങളുടെ ഗൌരവത്തെക്കുറിച്ചും കുട്ടികളിൽ അവബോധമുണ്ടാക്കുന്നതിന് സ്കൂൾ ആരോഗ്യ വേദിയുടെ ആഭിമുഖ്യത്തിൽ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.ജീവശാസ്ത്രം അധ്യാപിക ശ്രീമതി.ജിജി ജേക്കബ്,ഗണിതശാസ്ത്രം അധ്യാപിക ശ്രീമതി.ബേനസീർ എന്നിവർ നേതൃത്വം നൽകി.ജീവിതശൈലി രോഗ നിയന്ത്രണ പദ്ധതി വയനാട് ജില്ലാ കോ ഓഡിനേറ്റർ ഡോ.സിജൈൻ ക്ലാസിൽ സന്നിഹിതനായിരുന്നു.കൂടുതൽ ചിത്രങ്ങൾക്ക്  GALLERY   പേജ് സന്ദർശിക്കുക.

























































































































































20170214_102809
ബോധവത്കരണ ക്ലാസ്സ്

സ്വാപ് മേള :ജില്ലാ ശുചിത്വ മിഷൻ യജ്ഞത്തിൽ സ്കൂൾ പങ്കാളിയായി

                അമ്പലവയലിൽ നടന്ന് കൊണ്ടിരിക്കുന്ന പൂപ്പൊലി 2017 നോടനുബന്ധിച്ച് ജില്ലാ ശചിത്വ മിഷൻ പദ്ധതിയായ സ്വാപ് മേളയിൽ സ്കൂളിൻ്റെ സജീവ സാന്നിധ്യം.വ്യക്തിക്കോ കുടുംബത്തിനോ സ്ഥാപനത്തിനോ ആവശ്യമില്ലാത്തതും പുനരുപയോഗക്ഷമവുമായ വസ്തുക്കൾ,ഉൽപന്നങ്ങൾഎന്നിവ പൊതു സംവിധാനത്തിലൂടെ ശേഖരിച്ച് ആവശ്യക്കാരായ വ്യക്തികൾക്കോ കുടുംബത്തനോ കൈമാറുന്ന പദ്ധതിയാണ് സ്വാപ് മേള .വസ്ത്രങ്ങൾ,ഇലക്ട്രോണിക് ഉപകരണങ്ങൾ,ഫർണിച്ചറുകൾ എന്നിവയാണ് ഈ പദ്ധതി പ്രകാരം ശേഖരിക്കുന്നത്.
ഇതിൻ്റെ ഭാഗമായി സ്കൂളിൽ നടന്ന വസ്ത്ര ശേഖരണത്തിൽ വിദ്യാർത്ഥികളും അധ്യാപകരും ക്രിയാത്മകമായി പ്രതികരിച്ചു.ഉപയോഗപ്രദമായ നിരവധി വസ്ത്രങ്ങൾ ഇത് വഴി ശേഖരിക്കാൻ സാധിച്ചു.ശേഖരിച്ച വസ്ത്രങ്ങൾ പൂപ്പൊലി 2017 ൽ പ്രത്യേകം തയ്യാർ ചെയ്ത സ്റ്റാളിലെത്തിച്ചാണ് വിതരണം ചെയ്തത്.അധ്യാപകരായ നിഷ.കെ.ആർ,കമലം.കെ,അബ്ദുൽ അലി.എം,വിദ്യാർത്ഥികളായ ജിതിൻ,വിശാഖ്,സ്റ്റെഫിൻ എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.സംസ്ഥാന ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ ശ്രീ.ശഹീർ,സ്വാപ് മേളയുടെ ഉദ്ദേശ ലക്ഷ്യങ്ങളെക്കുറിച്ച് സന്ദർശകർക്ക് വിശദീകരിച്ച് കൊടുത്തു.കൂടുതൽ ചിത്രങ്ങൾക്ക്  GALLERY പേജ് സന്ദർശിക്കുക.

























































































































































img_20170202_122406
ശുചിത്വ മിഷൻ സ്റ്റാൾ 

പൊതു വിദ്യാഭ്യാസ സംരക്ഷണ ദിനം ആചരിച്ചു

    പൊതുവിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യവും അത് സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകതയും സംബന്ധിച്ച് പൊതുജനത്തിന് അവബോധമുണ്ടാക്കുവാൻ വേണ്ടി സംസ്ഥാന സർക്കാർ നടപ്പിൽ വരുത്തുന്ന  പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി സ്കൂളിൽ പൊതു വിദ്യാഭ്യാസ സംരക്ഷണ ദിനം ആചരിച്ചു.രാവിലെ 10:30 സ്കൂൾ അങ്കണത്തിൽ രക്ഷിതാക്കളും,പി.ടി.എ,എസ്.എം.സി പ്രതിനിധികൾ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ ഒരുമിച്ച് ചേർന്ന് പ്രതിജ്ഞ ചൊല്ലിയാണ് ഇന്നത്തെ ദിവസം ആചരിച്ചത്.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.എൻ.ടി.ജോൺ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് ശ്രീ.പി.എ.അബ്ദുൽ നാസർ,പി.ടി.എ.പ്രസിഡൻ്റ് ശ്രീ.എം.പി.രാജൻ,പി.ടി.എ.വൈസ് പ്രസിഡൻ്റ്  ശ്രീ.ഭാസ്കരൻ,എം.പി.ടി.എ പ്രസിഡൻ്റ് ശ്രീമതി.മേരി ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.ചടങ്ങ് നിരവധി രക്ഷിതാക്കളുടെയും അഭ്യുതയ കാംക്ഷികളുടെയും സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു. ക്യാന്പസ് പ്ലാസ്റ്റിക് മുക്തമാക്കുന്നതിൻ്റെ ഭാഗമായി പ്ലാസ്റ്റിക് നിർമ്മാർജ്ജനവും നടന്നു.

























































































































































oath
പൊതു വിദ്യാഭ്യാസ സംരക്ഷണത്തിൻ്റെ ഭാഗമായി നടന്ന പ്രതിജ്ഞ

അലൻ ജോസഫിനെ  അനുമോദിച്ചു

      ദേശീയ ഗണിത ശാസ്ത്ര ഒളിന്പ്യാഡിൽ പങ്കെടുത്ത് കേരളത്തിലെ പൊതുവിദ്യാലയങ്ങളുടെ ചരിത്രത്തിൽ പുതിയ  അധ്യായം എഴുതിച്ചേർത്ത് എസ്.സി.ഇ.ആർ.ടി യുടെ പ്രത്യേക അഭിനന്ദനത്തിനർഹനായ അലൻ ജോസഫിനെ സ്കൂൾ അസ്സംബ്ലിയിൽ അനുമോദിച്ചു.അലൻ ജോസഫ് തൻ്റെ അനുഭവങ്ങൾ സഹപാഠികളുമായി പങ്ക് വെച്ചു.നേരത്തെ സ്കൂൾ പി.ടി.എ സംഘടിപ്പിച്ച അനുമോദന യോഗത്തിൽ ബഹു.തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ഡോ.കെ.ടി.ജലീൽ അഭിനന്ദിച്ചിരുന്നു.

























































































































































20170127_0952161
അലൻ ജോസഫ് സഹപാഠികളുമായി തൻ്റെ അനുഭവങ്ങൾ പങ്ക് വെക്കുന്നു

img-20170127-wa0040

റിപ്പബ്ളിക് ദിനം ആഘോഷിച്ചു

          രാജ്യത്തിൻ്റെ 68-മത് റിപ്പബ്ളക് ദിനം സമുചിതമായി ആഘോഷിച്ചു.സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.എൻ.ടി ജോൺ ദേശീയ പതാക ഉയർത്തി.ശ്രീമതി.കെ.കമലം,ശ്രീ.സുരേഷ് ബാബു,ശ്രീ.എം.ചന്ദ്രബാബു,പി.ടി.എ.പ്രതിനിധി ശ്രീ.മൊയ്തീൻ കുട്ടി,വിദ്യാർത്ഥികളായ ഹരികൃഷ്ണൻ,നന്ദന തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് വിദ്യാർത്ഥികൾ അവതരിപ്പിച്ച ദേശഭക്തിഗാനാലാപനവും നടന്നു.

























































































































































img-20170126-wa0058
സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.എൻ.ടി.ജോൺ പതാക ഉയർത്തുന്നു.


നറുക്കെടുപ്പ് നടത്തി

img_20170116_155620
           ഹൈടെക് ക്ലാസ്സ് റൂം നിർമാണാർത്ഥം നടത്തിയ സമ്മാന കൂപ്പൺ നറുക്കെടുപ്പ് നടത്തി. 16-01-2017 ന് പി.ടി.എ പ്രസിഡൻറ് ,വൈസ് പ്രസിഡൻറ്,അധ്യാപകർ എന്നിവരുടെ സാന്നിധ്യത്തിൽ കുട്ടികളാണ് വിജയികളെ തിരഞ്ഞെടുത്തത്.
ഒന്നാം സമ്മാനം       കൂപ്പൺ നമ്പർ  2050  ഗഫൂർ
രണ്ടാം സമ്മാനം  കൂപ്പൺ നമ്പർ  1037 ശിവരാമൻ
മൂന്നാം സമ്മാനം 1123 പ്രഭാകരൻ

പ്രോത്സാഹന സമ്മാനങ്ങൾ 

1040 – പൊന്നമ്മ
10864 – അശ്വിൻ ദേവ്
1901 – മല്ലിക സോമശേഖരൻ
351-  അയന ബിനു
5153-  പ്രശാന്ത് 
1821 – സാറ ബിജു
3531 –  അഛ്യുതൻ നായർ
10451 – ഷഫീഖ്
1082 –  സൌമ്യ
6330 – രാജൻ

ജില്ലാ കലോത്സവത്തിൽ സ്കൂളിന് തിളക്കമാ൪ന്ന നേട്ടം

             കണിയാമ്പറ്റയിൽ നടന്ന വയനാട് ജില്ലാ സ്കൂള് കലോത്സവത്തിൽ സ്കൂളിന് മികച്ച നേട്ടം.ഉറുദു കഥാ രചനയിൽ 10F ക്ളാസിലെ രഹന ഷെറി൯ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി കണ്ണൂരിൽ വെച്ച് നടക്കുന്ന സംസ്ഥാന തല മത്സരത്തിന് യോഗ്യത കരസ്ഥമാക്കി. 10 A ക്ലാസ്സിലെ നിത്യ എം.എസ്.സംസ്കൃതം സമസ്യാ പൂരണം മത്സരത്തിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും,സംസ്കൃതം പ്രസംഗത്തിൽ എ ഗ്രേഡോടെ മൂന്നാം സ്ഥാനവും,ഉറുദു ഉപന്യാസത്തിൽ 10 F ക്ലാസിലെ ഷാഹില ഷെറിൻ എ ഗ്രേഡോടെ മൂന്നാം സ്ഥാനവും നേടി

























































































































































rehna
രഹന ഷെറിൻ

nithya
നിത്യ എംഎസ്
shahala-sherin
ഷാഹില ഷെറിൻ


പ്രതിഭകളെ ആദരിച്ചു

dsc06288
പ്രതിഭകളെ ആദരിച്ച് കൊണ്ട് ബഹു.മന്ത്രി ഡോ.കെ.ടി.ജലീൽ സംസാരിക്കുന്നു

അലൻ ജോസഫ് ദേശീയ ഗണിതശാസ്ത്ര ഒളിമ്പ്യാഡ് മത്സരത്തിന്

NEWS

No comments:

Post a Comment