2025-26 അധ്യയന വർഷത്തെ അഡ്മിഷൻ ആരംഭിച്ചു.... അഡ്മിഷൻ നേടുന്നതിന് നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Friday, 3 April 2020

അറിയാം പറയാം

അറിയാം പറയാം       

   ഓൺലൈൻ ക്വിസ് മത്സരം 2020



            അവധിക്കാലം വിജ്ഞാനത്തിലൂടെ അർത്ഥവത്താക്കാൻ ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾക്കായി ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഏറ്റവും കൂടുതൽ മാർക്ക് നേടുന്നവരിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന മൂന്ന് പേർക്ക് സമ്മാനം നൽകുന്നതാണ്.


നിബന്ധനകൾ:-

1.GMHSS ചീരാൽ വിദ്യാർത്ഥികൾക്ക് മാത്രമാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരമുണ്ടായിരിക്കുകയുള്ളൂ.

2. പങ്കെടുക്കുന്നവർ നിർബന്ധമായും  9645461696  എന്ന നമ്പരിൽ ,ക്ലാസ് , പേര്  എന്നിവ വാട്സാപ്പ് വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്.രജിസ്റ്റർ ചെയ്യാനുനുള്ള മെസ്സേജ് ഫോർമാറ്റ്  REG <Space>OQ<Space>Name<Space>Class&Div

3. രജിസ്റ്റർ ചെയ്യുന്ന സമയത്ത് ലഭിക്കുന്ന ID ഉപയോഗിച്ചാണ് മത്സരത്തിൽ പങ്കെടുക്കേണ്ടത്.

4. ആഴ്ചയിൽ രണ്ട് ദിവസം (തിങ്കൾ, വെള്ളി) ദിവസങ്ങളിലായിരിക്കും ചോദ്യാവലി പ്രസിദ്ധീകരിക്കുക.

5. ചോദ്യാവലി പ്രസിദ്ധീകരിക്കുന്ന ദിവസങ്ങളിൽ വൈകുന്നേരം 6 മണി മുതൽ രാത്രി 8 മണി വരെ മാത്രമായിരിക്കും  ഉത്തരങ്ങൾ അയക്കാനുളള സമയം.

6. ഒരാൾക്ക് ഒരു തവണ മാത്രമേ ഉത്തരമയക്കാൻ അവസരമുണ്ടാവൂ.

7 www.gmhsscrl.blogspot.com/ എന്ന സ്കൂളിൻറെ ഔദ്യോഗിക ബ്ലോഗ് വഴിയാണ് ചോദ്യങ്ങൾ പ്രസിദ്ധീകരിക്കുക.

8. ചോദ്യങ്ങളുടെ ഉത്തരങ്ങളും വിജയികളുടെ

 വിവരങ്ങളും ബ്ലോഗ് വഴി പ്രസിദ്ധീകരിക്കുന്നതാണ്.

9.06/04/2020 തിങ്കൾ മുതൽ29/05/2020 വെള്ളി വരെയായിരിക്കും മത്സരം.

https://gmhsscrl.blogspot.com/p/blog-page_3.html

 

No comments:

Post a Comment