2025-26 അധ്യയന വർഷത്തെ അഡ്മിഷൻ ആരംഭിച്ചു.... അഡ്മിഷൻ നേടുന്നതിന് നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Saturday, 4 April 2020

അറിയാം പറയാം

                                  അവധിക്കാല പ്രവർത്തനത്തിൻറെ ഭാഗമായി സ്കൂൾ ഐ.ടി വിംഗ് നടത്തുന്ന ഓൺലൈൻ ക്വിസ്സ് മത്സരം "അറിയാം പറയാം" 06/04/2020 തിങ്കളാഴ്ച  ആരംഭിക്കുകയാണ്.29/05/2020 വെള്ളി വരെ നീണ്ട് നിൽക്കുന്ന ക്വിസ്സ് മത്സത്തിൻറ ഓരോ ദിവസത്തെ വിജയികളുടെയും പേര് വിവരങ്ങളും ഉത്തര സൂചികയും മത്സരത്തിൻറെ തൊട്ടടുത്ത ദിവസം www.gmhsscrl.blogspot.com  എന്ന സ്കൂളിൻറെ ഔദ്യോഗിക ബ്ലോഗ് വഴി പ്രസിദ്ധപ്പെടുത്തുന്നതാണ്.ഓരോ ദിവസവും ലഭിക്കുന്ന സ്കോറുകൾ കണക്കാക്കി ഏറ്റവും കൂടുതൽ സ്കോർ ലഭിക്കുന്ന മൂന്ന് പേർക്ക് സമ്മാനം നൽകും.കൂടുതൽ വിജയികളുണ്ടെങ്കിൽ നറുക്കെടുപ്പിലൂടെയായിരിക്കും സമ്മാനാർഹരെ തെരഞ്ഞടുക്കുക.

നിബന്ധനകൾ:-

1.GMHSS ചീരാൽ വിദ്യാർത്ഥികൾക്ക് മാത്രമാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരമുണ്ടായിരിക്കുകയുള്ളൂ.

2. പങ്കെടുക്കുന്നവർ നിർബന്ധമായും  9645461696  എന്ന നമ്പരിൽ ,ക്ലാസ് , പേര്  എന്നിവ വാട്സാപ്പ് വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്.രജിസ്റ്റർ ചെയ്യാനുനുള്ള മെസ്സേജ് ഫോർമാറ്റ്  REG <Space>OQ<Space>Name<Space>Class&Div

3. രജിസ്റ്റർ ചെയ്യുന്ന സമയത്ത് ലഭിക്കുന്ന ID ഉപയോഗിച്ചാണ് മത്സരത്തിൽ പങ്കെടുക്കേണ്ടത്.

4. ആഴ്ചയിൽ രണ്ട് ദിവസം (തിങ്കൾ, വെള്ളി) ദിവസങ്ങളിലായിരിക്കും ചോദ്യാവലി പ്രസിദ്ധീകരിക്കുക.

5. ചോദ്യാവലി പ്രസിദ്ധീകരിക്കുന്ന ദിവസങ്ങളിൽ വൈകുന്നേരം 6 മണി മുതൽ രാത്രി 7 മണി വരെ മാത്രമായിരിക്കും  ഉത്തരങ്ങൾ അയക്കാനുളള സമയം.

6. ഒരാൾക്ക് ഒരു തവണ മാത്രമേ ഉത്തരമയക്കാൻ അവസരമുണ്ടാവൂ.ഒന്നിൽ കൂടുതൽ തവണ ഉത്തരങ്ങൾ അയച്ചാൽ ആദ്യം ലഭിക്കുന്ന ഉത്തരമാണ് പരിഗണിക്കപ്പെടുക.

7 www.gmhsscrl.blogspot.com/ എന്ന സ്കൂളിൻറെ ഔദ്യോഗിക ബ്ലോഗ് വഴിയാണ് ചോദ്യങ്ങൾ പ്രസിദ്ധീകരിക്കുക.

8. ചോദ്യങ്ങളുടെ ഉത്തരങ്ങളും വിജയികളുടെ

 വിവരങ്ങളും ബ്ലോഗ് വഴി പ്രസിദ്ധീകരിക്കുന്നതാണ്.

9.06/04/2020 തിങ്കൾ മുതൽ29/05/2020 വെള്ളി വരെയായിരിക്കും മത്സരം.

10.ഓരോ ദിവസവും ലഭിക്കുന്ന സ്കോറുകൾ കണക്കാക്കി ഏറ്റവും കൂടുതൽ സ്കോർ ലഭിക്കുന്ന മൂന്ന് പേർക്ക് സമ്മാനം നൽകും.കൂടുതൽ വിജയികളുണ്ടെങ്കിൽ നറുക്കെടുപ്പിലൂടെയായിരിക്കും സമ്മാനാർഹരെ തെരഞ്ഞടുക്കുക.

11.മത്സരത്തിൻറെ വ്യവസ്ഥകളിൽ ഏത് സമയത്ത് മാറ്റങ്ങൾ വരുത്തുവാനും സംഘാടകർക്ക് അധികാരമുണ്ടായിരിക്കുന്നതാണ്.

12.മത്സരം സംബന്ധിച്ച മുഴുവൻ പരാതികളുടെയും തീർപ്പാക്കൽ സംഘാടകരിൽ നിക്ഷിപ്തമായിരിക്കും

No comments:

Post a Comment