2025-26 അധ്യയന വർഷത്തെ അഡ്മിഷൻ ആരംഭിച്ചു.... അഡ്മിഷൻ നേടുന്നതിന് നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Friday, 19 July 2019

ചാന്ദ്ര ദിനം:ക്വിസ്സ് മത്സരം സംഘടിപ്പിച്ചു

                                                                         സോഷ്യൽ സയൻസ്,സയൻസ് ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനത്തോടനുബന്ധിച്ച് ക്വിസ്സ് മത്സരം സംഘടിപ്പിച്ചു.ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ട ചോദ്യങ്ങളുൾക്കൊള്ളിച്ച് തയ്യാറാക്കിയ  മത്സരത്തിൽ നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു.16 മാർക്കുകൾ നേടി 10 B ക്ലാസിലെ ജിത്യ.കെ.എം ഒന്നാം സ്ഥാനം കരസ്ഥമാക്കി.8 B ക്ലാസിലെ ഹൃദ്യ എം രണ്ടാം സ്ഥാനവും 9 A ക്ലാസിലെ അലക്സ് പി വിൻസെൻറ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.ശ്രീമതി.കെ.കമലം മത്സരം നിയന്ത്രിച്ചു.ശ്രീമതി.ഷീല.പി.കെ,ശ്രീമതി.സജിനി.എ.ഡി,ശ്രീമതി.സില പി.കെ,ശ്രീമതി.ഭിവിന കെ.ബി,ശ്രീമതി.രജിത എം.കെ തുടങ്ങിയവർ നേതൃത്വം നൽകി.

No comments:

Post a Comment