2025-26 അധ്യയന വർഷത്തെ അഡ്മിഷൻ ആരംഭിച്ചു.... അഡ്മിഷൻ നേടുന്നതിന് നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Wednesday, 12 June 2019

പഠനോപകരണങ്ങൾ വിതരണം ചെയ്തു

                  ചീരാല്‍.കാരുണ്യ സ്പ‍ര്‍ശം ഫേസ്ബുക്ക് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ചീരാല്‍ ഗവണ്‍മെന്‍റ് ഹയര്‍സെക്കണ്ടറി സ്കൂളിലെ 55 നിര്‍ദ്ധനരായ കുുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. കേരളത്തിലെ യുവ സാഹിത്യകാരന്മാരുടെ ഫേസ്ബുക്ക് കൂട്ടായ്മയുടെ ഭാഗമായചാരിറ്റബ്ള്‍ സസംഘടനയാണ് "കാരുണ്യ സ്പര്‍ശം".സംഘടനയുടെ സംസ്ഥാന പ്രസി‍ഡന്‍റ് ശ്രീ പുഷ്കരന്‍ നെന്മാറ സെക്രട്ടറി അനൂപ് തൃശൂര്‍,അഭിമന്യു എന്നിവര്‍ കുട്ടികളുടെ ഭവനങ്ങള്‍ സന്ദര്‍ശിച്ചാണ് അര്‍ഹരായവരെ കണ്ടെത്തിയത്.ഹെഡ്മമാസ്റ്റര്‍ ശ്രീ.കെ.കെ സനല്‍കുമാര്‍ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.മദര്‍ പി.ടി.എ പ്രസി‍ഡന്‍റ് ശ്രീമതി ഉഷ ഗംഗ,ജോര്‍ജ്ജ് മാസ്റ്റര്‍,എം ചന്ദ്രബാബു,ടി.രാജന്‍ മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.സീനിയര്‍ അസിസ്റ്റന്‍റ് കെ.കമലം നന്ദി പറഞ്ഞു.

No comments:

Post a Comment