എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.ജില്ലാപഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീ.അമൽ ജോയ് ഉദ്ഘാടനം നിർവഹിച്ചു.സ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ പ്രകാശനം നൂൽപുഴ പൊലീസ് സ്റ്റേഷൻ എസ് ഐ ശ്രീ. രാജു കെ നിർവഹിച്ചു.വിവി എൻഡോവ്മാൻറുകളുടെ വിതരണം വാർഡ് മെമ്പർ ശ്രീ കെ കർഷ്ണൻകുട്ടി, വിജയികൾക്കുള്ള ഉപഹാര സമർപ്പണം സുൽത്താൻ ബത്തേരി എ ഇ ഒ ശ്രീ എബ്രാഹാം വി ടി , മുൻ പ്രിൻസിപ്പാൾ ശ്രീമതി കമലാക്ഷി ടീച്ചർ എന്നിവർ നിർവഹിച്ചു.പി ടി പ്രസിഡൻ്റ് എം ചന്ദ്രബാബു അധ്യക്ഷത വഹിച്ചു.അധ്യാപകരായ ജോർജ്ജ് പ ിപി, കോമളവല്ലി, എന്നിവർ സംസാരിച്ചു.പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് ശ്രീ. ശ്രരീജേഷ് സ്വാഗതവും ഹെഡ്മിസ്ട്രസ്സ് റീന പി നന്ദിയും പറഞ്ഞു.

No comments:
Post a Comment