2025-26 അധ്യയന വർഷത്തെ അഡ്മിഷൻ ആരംഭിച്ചു.... അഡ്മിഷൻ നേടുന്നതിന് നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Wednesday, 3 August 2022

വിദ്യാരംഗം, വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടത്തി



        പാഠ്യേതര മേഖലകളിൽ കുട്ടികളുടെ മികവുകളെ വളർത്തുന്നതിന് പ്രത്യേക ശ്രദ്ധ പതിപ്പിക്കാൻ ഉതകുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം പ്രശസ്ത നാടൻ പാട്ട് കലാകാരൻ ശ്രീ മാത്യൂസ് വൈത്തിരി നിർവഹിച്ചു.പിടിഎ പ്രസിഡൻറ് ശ്രീ എം ചന്ദ്രബാബു അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പാൾ ശ്രീജേഷ് മാസ്റ്റർ, ഹെഡ്മിസ്ട്രസ്സ് റീന പി അധ്യാപകരായ ജോർജ്ജ്, കോമളവല്ലി,ജിജി, ഇന്ദിരാദേവി എന്നിവർ സംസാരിച്ചു.വായനാവാരവുമായി ബന്ധപ്പെട്ട് നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്ക് ചടങ്ങിൽ സമ്മാന വിതരണം നടത്തി.കുമാരി.അലോന മരിയ നന്ദി പറഞ്ഞു.



No comments:

Post a Comment