eduTV Winner's Point
ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ ഒഫീഷ്യൽ ചാനൽ eduTVGMHSSCHEERAL സ്കൂൾ വിദ്യാർത്ഥികൾക്കായി ഒരുക്കുന്ന ടെലി ക്വിസ് പ്രോഗ്രാം .
പ്രേക്ഷകരായ വിദ്യാർത്ഥികൾക്കും മത്സരത്തിൽ പങ്കെടുക്കാനവസരം
പ്രോഗ്രാമിനിടയിൽ നൽകപ്പെടുന്ന ചോദ്യത്തിന് സ്കൂളിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.gmhsscrl.blogspot.com ൽ ഉത്തരം നൽകുന്നവർക്ക് തൊട്ടടുത്ത എപ്പിസോഡിൽ മത്സരിക്കാൻ അവസരം നൽകുന്നതാണ്.
നിബന്ധനകൾ
1.8 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം.
2.www.gmhsscrl.blogspot.com വഴി സമർപ്പിക്കുന്ന ഉത്തരങ്ങൾ മാത്രമേ പരിഗണിക്കുകയുള്ളൂ.
3. ഉത്തരം സമർപ്പിക്കേണ്ട അവസാന തിയതിയും സമയവും പോഗ്രാമിൽ പറയുന്നതായിരിക്കും.
4. സമയം കഴിഞ്ഞാൽ ഉത്തരം അയക്കാൻ സാധിക്കുകയില്ല.
5. ഒന്നിൽ കൂടുതൽ പേർ ശരിയുത്തരമയച്ചാൽ വിജയിയെ നറുക്കെടുപ്പിലൂടെ തീരുമാനിക്കുന്നതാണ്.
6. വിജയിക്ക് Winner's Point ലേക്ക് വിളിക്കാൻ പ്രത്യേക സമയം നൽകുന്നതായിരിക്കും.
7. എന്തെങ്കിലും കാരണവശാൽ വിജയി Winner's Point ൽ മത്സരിക്കാൻ താത്പര്യപ്പെടുന്നില്ലെങ്കിൽ ശരിയുത്തരമയച്ചവരിൽ നിന്ന് മറ്റൊരാളെ നറുക്കെടുത്ത് തീരുമാനിക്കുന്നതാണ്.
8. Winner's Point ൽ പങ്കെടുത്ത് 5 തുടർച്ചയായ ചോദ്യങ്ങൾക്ക് ശരിയുത്തരം പറയുന്ന മത്സരാർത്ഥിക്ക് മെഗാ കോണ്ടസ്റ്റിൽ പങ്കെടുക്കാൻ അവസരമുണ്ടായിരിക്കുന്നതാണ്.
9. ഇങ്ങനെ അവസരം ലഭിക്കുന്നവർ സ്വന്തം സ്കൂളിന്റെ ഹെഡ്മാസ്റ്റർ/പ്രിൻസിപ്പാളിന്റെ അടുത്ത് നിന്നും തിരിച്ചറിയൽ രേഖ ഹാജരാക്കേണ്ടതാണ്.
10. മത്സരവുമായി ബന്ധപ്പെട്ട എല്ലാ പരാതികളിലും സംഘാകരുടെ തീരുമാനം അന്തിമമായിരിക്കും.
Please subscribe our official Youtube channel for more information
No comments:
Post a Comment