പൊതുവിദ്യാഭ്യാസ വകുപ്പ് കുട്ടികൾ,രക്ഷിതാക്കൾ,അധ്യാപകർ എന്നിവർക്ക് കോവിഡ് കാലത്തെ പഠനാനുഭവങ്ങളെയും ജീവിതാനുഭവങ്ങളെയും അടിസ്ഥാനമാക്കി നടത്തുന്ന ചിത്രരചന(പെൻസിൽ/വാട്ടർകളർ/ഓയിൽ പെയിൻറിംഗ്)പരിപാടിയാണ് "നേർക്കാഴ്ച". ജൂൺ 1 ന് തുടങ്ങി കഴിഞ്ഞ രണ്ടര മാസത്തെ ഡിജിറ്റൽ പഠനാനുഭവങ്ങളും, സമൂഹത്തിൽ കൊറോണ വൈറസ് മൂലമുണ്ടായ മാറ്റങ്ങളും ജീവിതാനുഭവങ്ങളും,ഭാവി എന്താകും എന്നുള്ള ചിന്തകളുമെല്ലാം ഈ ചിത്രത്തിൽ പകർത്താം.
ആർക്കെല്ലാം പങ്കെടുക്കാം ?
- വിദ്യാർത്ഥികൾ
- അധ്യാപകർ
- രക്ഷിതാക്കൾ
മത്സരത്തിൽ എങ്ങനെ പങ്കെടുക്കാം ?
വീടുകളിൽ ചിത്രങ്ങൾ വരച്ച് മൊബൈൽ ഫോണിൽ പകർത്തി ഫോട്ടോയെടുത്തോ,സ്കാൻ ചെയ്തോ ക്ലാസ്സ് അധ്യാപകന് അയച്ച് കൊടുക്കുക
എന്തെല്ലാം ഭാവനകൾ ഉൾപ്പെടുത്താം ?
- കോവിഡ് കാലത്തെ പഠനാനുഭവങ്ങൾ, ജീവിതാനുഭവങ്ങൾ
- ജൂൺ 1 ന് തുടങ്ങി കഴിഞ്ഞ രണ്ടര മാസത്തെ ഡിജിറ്റൽ പഠനാനുഭവങ്ങൾ
- സമൂഹത്തിൽ കൊറോണ വൈറസ് മൂലമുണ്ടായ മാറ്റങ്ങൾ
- കൊറോണ വൈറസ് മൂലമുണ്ടായ ജീവിതാനുഭവങ്ങൾ
- ഭാവി എന്താകും എന്നുള്ള ചിന്തകൾ
ക്ലാസ്സ് അധ്യാപകർ എന്ത് ചെയ്യണം ?
- കുട്ടികളിൽ നിന്ന് ലഭിക്കുന്ന സൃഷ്ടികളിൽ നിന്ന് മികച്ചവ തെരഞ്ഞടുക്കണം
- തെരഞ്ഞടുത്ത ചിത്രങ്ങൾ സ്കൂൾ ഗ്രൂപ്പിൽ പങ്കിടണം
- മികച്ചവ SITC ക്ക് കൈമാറണം
- ചിത്രങ്ങൾ വീടുകളിൽ ഫ്രെയിം ചെയ്ത് സൂക്ഷിക്കാൻ നിർദ്ദേശം നൽകുക
SITC ക്ക് ലഭിക്കുന്ന ചിത്രങ്ങൾ സ്കൂൾ വിക്കിയിൽ പോസ്റ്റ് ചെയ്യണം
No comments:
Post a Comment