"my India"
freedom Quiz 2020
സ്വാതന്ത്ര്യ ദിനം
ഓൺലൈൻ ക്വിസ് മത്സരം 2020
GMHSS ചീരാൽ സോഷ്യൽ സയൻസ്, അറബിക് ക്ലബുകളുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഒരു ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തിൽ പങ്കെടുത്ത് ഉയർന്ന മാർക്ക് നേടുന്ന 3 പേർക്ക് സമ്മാനമുണ്ടായിരിക്കും
നിബന്ധനകൾ
1.2020 ആഗസ്ത് 16 വൈകുന്നേരം 5 മണി മുതൽ 6 മണി വരെയാണ് മത്സരസമയം .
2. സ്കൂളിന്റെ ഔദ്യോഗിക ബ്ലോഗായ www.gmhsscrl.blogspot.com വഴിയായിരിക്കും ചോദ്യങ്ങൾ പ്രസിദ്ധീകരിക്കുക.
3. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട സംഭവങ്ങൾ, വ്യക്തികൾ, സ്ഥലങ്ങൾ എന്നിവ അടിസ്ഥാനമാക്കിയായിരിക്കും ചോദ്യങ്ങൾ .
4. ഒരാൾക്ക് ഒരു തവണ മാത്രമേ ഉത്തര മയക്കാൻ അവസരമുണ്ടാവൂ.
5. ഒന്നിൽ കൂടുതൽ തവണ ഉത്തരമയച്ചാൽ ആദ്യമയച്ച ഉത്തരം മാത്രമേ പരിഗണിക്കുകയുള്ളൂ.
6.GMHSS CHEERAL വിദ്യാർത്ഥികൾക്ക് മാത്രമേ മത്സരത്തിൽ പങ്കെടുക്കാൻ അവസരമുണ്ടാവൂ.
7.കൂടുതൽ പേർ ഉയർന്ന മാർക്ക് നേടിയാൽ മൂന്ന് പേരെ നറുക്കെടുപ്പിലൂടെ തീരുമാനിക്കുന്നതായിരിക്കും.
8. മത്സരവുമായി ബന്ധപ്പെട്ട എല്ലാ പരാതികളിലും സംഘാടകരുടെ തീരുമാനം അന്തിമമായിരിക്കും.
വിജയാശംസകൾ ....

No comments:
Post a Comment