ജവഹർലാൽ നെഹ്റു.
ജീവ ചരിത്രം ഒറ്റനോട്ടത്തില്‍
- 1889 നവംബർ 14-ന് മോത്തിലാൽ നെഹ്റുവിന്റെയും സ്വരൂപ് റാണിയുടെയും മൂത്ത പുത്രനായി ജനിച്ചു
- നെഹ്റുവിന്റെ കുടുംബ വീടിന്റെ പേരാണ് ആനന്ദഭവൻ
- നെഹ്റുവിന്റെ ജന്മഗൃഹമാണ് തീന്മൂർത്തി ഭവൻ
- നെഹ്റുവിന്റെ ഭാര്യയുടെ പേരാണ് കമലാകൌള്‍
- ഋതുരാജന്‍ എന്നാണ് നെഹ്റുവിനെ ടാഗോർ വിശേഷിപ്പിച്ചിരുന്നത്
- ഭയത്തിന്റെയും വെറുപ്പിന്റെയും മേൽ വിജയം നേടിയ മനുഷ്യന് എന്നാണ് നെഹ്റുവിനെ വിന്‍സ്റ്റണ്‍ണ ചര്‍ച്ചില്‍ വിശേഷിപ്പിച്ചത്
- നാഷണൽ ഹൊറാൾഡ് എന്ന പത്രം ആരംഭിച്ചു.
- 1954 ജൂണ് 28-ന് നെഹ്റുവും ചൈനീസ് പ്രധാനമന്ത്രി ചൌ - എന് - ലായും രൂപം കൊടുത്ത കരാറാണ് പഞ്ചശീല കരാർ
- ഏഷ്യന് ഗെയിംസ് നടത്താൻ മുന് കൈയെടുത്തു
- ദലൈലാമയ്ക്ക് ഇന്ത്യയിൽ രാഷ്ട്രീയാഭയം നൽകിയത് നെഹ്റുവാണ്
- 1965 മുതൽ സർക്കാർ നൽകി വരുന്ന പുരസ്കാരമാണ് ജവഹർ ലാൽ നെഹ്റു അന്തർദ്ദേശീയ ധാരണാ പുരസ്കാരം. 15 ലക്ഷം രൂപയാണ് അവാർഡ് തുക
- നെഹ്റു പുരസ്കാരം ലഭിച്ച ആദ്യ വനിത മദർ തെരേസയാണ് (1969)
- ഇന്ത്യയെ കണ്ടത്തൽ, ഇന്ത്യയിൽ 18 മാസം, വിശ്വചരിത്രാവലോകനം, സോവിയറ്റ് റഷ്യ, ഒരച്ഛൻ മകൾക്കയച്ച കത്തുകൾ എന്നിവ നെഹ്റുവിന്റെ കൃതികളാണ്
- ഇന്ത്യൻ വിദേശ നയത്തിന്റെ ശില്പി നെഹ്റുവാണ്
- 1952 ജൂലൈ 24-ന് ഷേക് അബ്ദുള്ളയുമായി കാശ്മീർ കരാറിൽ ഒപ്പുവച്ചത് നെഹ്റുവാണ്
- ഭാരതരത്നം ലഭിച്ച ആദ്യ പ്രധാനമന്ത്രി
- 1962 ൽ ഇന്ത്യയില് ആദ്യത്തെ ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ പ്രധാനമന്ത്രി നെഹ്റുവായിരുന്നു
- വെളിച്ചം പോയി എവിടെയും ഇരുട്ടാണ് എന്ന് ഗാന്ധിജി അന്തരിച്ചപ്പോൾ പറഞ്ഞത് നെഹ്റുവാണ്
- ഏറ്റവും കൂടുതല് പ്രാവശ്യം ഇന്ത്യൻ നാഷണൽ കോണ്ഗ്രസിന്റെ പ്രസിഡന്റായ വ്യക്തി
- ശക്തിയേറിയ ബ്രേക്കുള്ളതും എഞ്ചിൻ ഇല്ലാത്തതുമായ യന്ത്രം എന്നാണ് 1935 -ലെ ഗവ.ഓഫ് ഇന്ത്യാ ആക്ടിനെ നെഹ്റു വിശേഷിപ്പിച്ചത്
- ഗാന്ധിജി തന്റെ രാഷ്ട്രീയ പിൻഗാമിയായി പ്രഖ്യാപിച്ചത് നെഹ്റുവിനെയാണ്
- അവിശ്വാസ പ്രമേയം നേരിട്ട ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി
- ദേശീയ ബാലഭവൻ രൂപീകരിച്ചത് നെഹ്റുവാണ്
- ഇന്ത്യൻ ഭരണഘടനയുടെ ആമുഖം തയ്യാറാക്കിയത് നെഹ്റുവാണ്
- സ്വതന്ത്ര ഇന്ത്യയിൽ നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യത്തെ വ്യക്തി
- ഇന്ത്യൻ പഞ്ചവത്സര പദ്ധതിയുടെ ആവിഷ്കർത്താവ്
- ആസൂത്രണ കമ്മിഷന്റെ ആദ്യത്തെ അധ്യക്ഷൻ
- കേരള നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി നെഹ്റുവാണ്
- ശിവകാശിയെ കുട്ടി ജപ്പാൻ എന്ന് വിശേഷിപ്പിച്ചത് നെഹ്റുവാണ്
- പാക്കിസ്ഥാൻ സന്ദര്ശിച്ച ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രി
- ഊട്ടിയെ മലകളുടെ റാണി എന്നു വിശേഷിപ്പിച്ചു
- എന്റെ ചിതാഭസ്മത്തിൽ നിന്ന് ഒരുപിടി ഗംഗാനദിയിൽ ഒഴുക്കണം. വലിയൊരു ഭാഗം വിമാനം വഴി ഇന്ത്യയിലെ കൃഷിക്കാർ അധ്വാനിക്കുന്ന വയലുകളിൽ വിതറണം. അത് ഇന്ത്യയുടെ മണ്ണും പൊടിയുമായി ഒത്തുചേരണം - മരണപത്രത്തിൽ ഇപ്രകാരം എഴുതിവെച്ചിരുന്നു
- രാഷ്ട്ര ശിൽപി എന്നറിയപ്പെടുന്നു
- കൃഷി പരാജയപ്പെട്ടാൽ സർക്കാരും രാഷ്ട്രവും പരാജയപ്പെടും എന്നു പറഞ്ഞത് നെഹ്റുവാണ്
- 1959-ൽ രാജസ്ഥാനിലെ നാഗൂരിൽ പഞ്ചായത്തീരാജ് ഉദ്ഘാടനം ചെയ്തത് നെഹ്റുവാണ്
- മണിപ്പൂരിനെ ഇന്ത്യയുടെ രത്നം എന്നു വിശേഷിപ്പിച്ചു
- ചേരിചേരാ പ്രസ്ഥാനത്തിന് അടിത്തറ പാകിയ ഇന്ത്യൻ പ്രധാനമന്ത്രി
- ശാന്തിവനം നെഹ്റുവിന്റെ സമാധി സ്ഥലമാണ്
- ആധുനിക ഇന്ത്യയുടെ ശില്പി
- ചാച്ചാ എന്നറിയപ്പെട്ടിരുന്ന നേതാവ്
- 1961-ൽ ഗോവയെ പോർടച്ചുഗീസ് ഭരണത്തിൽ നിന്ന് മോചിപ്പിച്ചപ്പോൾ പ്രധാനമന്ത്രി നെഹ്റുവായിരുന്നു
- ഭാര്യയുടെ ഓർമ്മയ്ക്കായി കോട്ടിന്റെ ബട്ടണിൽ റോസാപ്പൂ ചൂടിയിരുന്നു.
No comments:
Post a Comment