2025-26 അധ്യയന വർഷത്തെ അഡ്മിഷൻ ആരംഭിച്ചു.... അഡ്മിഷൻ നേടുന്നതിന് നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Monday, 13 March 2017

ആദായനികുതി ഇളവിന് 12 BB FORM സമർപ്പിക്കണം

                    ആദായ നികുതി ഇളവ് തേടുന്ന ഉദ്യോഗസ്ഥർ ഈ മാസത്തെ ശമ്പള ബില്ലിനോടൊപ്പം ഇൻകം ടാക്സ് ആക്ട് പ്രകാരമുള്ള 12BB Form കൂടി ട്രഷറിയിൽ സമർപ്പിക്കണമെന്ന് ട്രഷറി ഡയറക്ടറുടെ നിർദ്ദേശം HRA,HOUSING LOAN INTEREST,LTC എന്നിവ കൂടാതെ 80 C,80CCC,80D,80E തുടങ്ങിയ ഏതെങ്കിലും തരത്തിലുള്ള ഇളവിന് അർഹരായവരും 12 BB പൂരിപ്പിച്ച് നൽകണം.നിർദ്ദേശങ്ങളടങ്ങിയ സർക്കുലറും 12 BB Form മാതൃകയും ഡൌൺലോഡ് ചെയ്യാൻ DOWNLODS പേജ് സന്ദർശിക്കുക.

റസിഡൻഷ്യൽ പഠന ക്യാമ്പിന് തുടക്കം

             2017 എസ്.എസ്.എൽ.സി പരീക്ഷയെഴുതുന്ന വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തി വിജയശതമാനം ഉയർത്തുക എന്ന ലക്ഷ്യത്തോടെ ഈ വർഷത്തെ റസിഡൻഷ്യൽ പഠന ക്യാമ്പിന് തുടക്കമായി



dsc06379
പഠന ക്യാമ്പ്

ജീവിതശൈലി രോഗങ്ങൾ;ബോധവത്കരണ ക്ലാസ്സ്

         ജീവിത ശൈലി രോഗങ്ങളെ എങ്ങനെ പ്രതിരോധിക്കാം എന്നതിനെക്കുറിച്ച്  സ്കൂൾ ആരോഗ്യ വേദിയുടെ ആഭിമുഖ്യത്തിൽ ബോധവത്കരണ ക്ലാസ്സ് നടത്തി.



dsc06367
ബോധവത്കരണ ക്ലാസ്സ്

എട്ടാം ക്ലാസിലേക്കുള്ള ചോദ്യ ശേഖരങ്ങൾ

എട്ടാം ക്ലാസിലെ വിവിധ വിഷയങ്ങൾക്കുള്ള ചോദ്യശേഖരങ്ങൾ ഡൌൺലോഡ് ചെയ്യാൻ   DOWNLOADS  പേജ് സന്ദർശിക്കുക 

സ്വാപ് മേള :ജില്ലാ ശുചിത്വ മിഷൻ യജ്ഞത്തിൽ സ്കൂൾ പങ്കാളിയായി

ശുചിത്വ മിഷൻ സ്റ്റാൾ


പൊതു വിദ്യാഭ്യാസ സംരക്ഷണ ദിനം ആചരിച്ചു



oath

സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.എൻ.ടി.ജോൺ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കുന്നു

ഇന്ന് (27-01-2017) പൊതു വിദ്യാഭ്യാസ സംരക്ഷണ ദിനം

         പൊതുവിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യവും അത് സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകതയും സംബന്ധിച്ച് പൊതുജനത്തിന് അവബോധമുണ്ടാക്കുവാൻ വേണ്ടി സംസ്ഥാന സർക്കാർ നടപ്പിൽ വരുത്തുന്ന പദ്ധതിയാണ് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം.ഇതിൻ്റ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് തിരുവനന്തപുരം ജില്ലയിലെ മലയിൻ കീഴ് ഹയർ സെക്കണ്ടറി സ്കൂളിൽ ബഹു.കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ നിർവഹിക്കുന്നു.സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളും ഈ യജ്ഞത്തിൽ പങ്കാളികളാവുന്നു.രാവിലെ 10:30 സ്കൂൾ അങ്കണത്തിൽ രക്ഷിതാക്കളും,പി.ടി.എ,എസ്.എം.സി പ്രതിനിധികൾ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ ഒരുമിച്ച് ചേർന്ന് പ്രതിജ്ഞ ചൊല്ലിയാണ് ഇന്നത്തെ ദിവസം ആചരിക്കുന്നത്.കൂടാതെ ലഹരി,പ്ലാസ്റ്റിക് മുക്ത ക്യാന്പസ് എന്നതും ഈ ദിവസത്തിൻ്റെ സന്ദേശമാണ്.അതിനാൽ ക്യാന്പസ് പ്ലാസ്റ്റിക് മുക്തമാക്കുന്നതിൻ്റെ ഭാഗമായി പ്ലാസ്റ്റിക് നിർമ്മാർജ്ജനവും ഇന്ന് നടക്കും.
banner-6-x-2-5_1
പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞയും ഗവ.ഓർഡറും ഡൌൺലോഡ് ചെയ്യാൻ DOWNLOADS പേജ് സന്ദർശിക്കുക.

അലൻ ജോസഫിന് എസ്.സി.ഇ.ആർ.ടി യുടെ അനുമോദനം

                  ദേശീയ ഗണിതശാസ്ത്ര  ഒളിന്പ്യാഡ് മത്സരത്തിന് യോഗ്യത നേടിയ അലൻ ജോസഫിനെ എസ്.സി.ഇ.ആർ.ടി അനുമോദിച്ചു.തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ബഹു.കേരള സംസ്ഥാന ധനമന്ത്രി ഡോ.തോമസ് ഐസക് അവാർഡ് നൽകിയാണ് അനുമോദിച്ചത്.ചടങ്ങിൽ ബഹു.വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പങ്കെടുത്തു



img-20170127-wa0044
അലൻ ജോസഫ് അവാർഡ് ഏറ്റുവാങ്ങുന്നു

റിപബ്ലിക് ദിനം ആഘോഷിച്ചു

രാജ്യത്തിൻ്റെ 68 -മത് റിപ്പബ്ളിക് ദിനം സമുചിതമായി ആഘോഷിച്ചു.



img-20170126-wa0058

സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.എൻ.ടി.ജോൺ പതാക ഉയർത്തുന്നു

കൂടുതൽ ചിത്രങ്ങൾക്ക്  GALLERY പേജ് സന്ദർശിക്കുക

മൂന്നു ശതമാനം ക്ഷാമബത്ത അനുവദിച്ചു

    സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും മൂന്നു ശതമാനം ക്ഷാമബത്ത അനുവദിച്ചു.പുതുക്കിയ ക്ഷാമബത്ത ജനുവരി മാസത്തെ ശമ്പളത്തോടൊപ്പം ലഭിക്കും. കുടിശിക പിഎഫിൽ ലയിപ്പിക്കും. പെൻഷൻകാരുടെ ക്ഷാമബത്താകുടിശിക പണമായി നല്കും. ഇതോടെ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും പെൻഷൻകാരുടെയും ക്ഷാമബത്താനിരക്ക് 12 ശതമാനം ആകും. ഇതുമൂലം സർക്കാരിന് പ്രതിമാസം 86.07 കോടി രുപയുടെയും പ്രതിവർഷം 1032.84 കോടി രൂപയുടെയും അധികബാദ്ധ്യത ഉണ്ടാകും. ധനമന്ത്രിയുടെ ഓഫീസ് അറിയിച്ചതാണിത്.ഓ൪ഡ൪ ഡൗണ്ലോഡ് ചെയ്യാ൯  ദയവായി downloads page സന്ദ൪ശിക്കുക.

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്കൂളിന് മികച്ച നേട്ടം

സംസ്ഥാന സ്കൂള് കലോത്സവത്തില് ചീരാല് ഗവ.മോഡൽ സ്കൂൾ ചരിത്രം കുറിച്ചു.ഉറുദു കഥാ രചനയിൽ 10 F ക്ലാസിലെ രഹന ഷെറി൯ എ ഗ്രേഡ് കരസ്ഥമാക്കി.
rehna
രഹന ഷെറി൯

നറുക്കെടുപ്പ് നടത്തി

                ഹൈടെക് ക്ലാസ്സ് റൂം നിർമാണാർത്ഥം നടത്തിയ സമ്മാന കൂപ്പൺ നറുക്കെടുപ്പ് നടത്തി. 16-01-2017 ന് പി.ടി.എ പ്രസിഡൻറ് ,വൈസ് പ്രസിഡൻറ്,അധ്യാപകർ എന്നിവരുടെ സാന്നിധ്യത്തിൽ കുട്ടികളാണ് വിജയികളെ തിരഞ്ഞെടുത്തത്.വിജയികളുടെ പേരു വിവരങ്ങൾക്ക് ദയവായി MY NEWS പേജ് സന്ദർശിക്കുക.
img_20170116_155620
സമ്മാന കൂപ്പൺ നറുക്കെടുപ്പ്

ജില്ലാ കലോത്സവത്തിൽ സ്കൂളിന് തിളക്കമാ൪ന്ന നേട്ടം

             കണിയാമ്പറ്റയിൽ നടന്ന വയനാട് ജില്ലാ സ്കൂള് കലോത്സവത്തിൽ സ്കൂളിന് മികച്ച നേട്ടം.ഉറുദു കഥാ രചനയിൽ 10F ക്ളാസിലെ രഹന ഷെറി൯ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി കണ്ണൂരിൽ വെച്ച് നടക്കുന്ന സംസ്ഥാന തല മത്സരത്തിന് യോഗ്യത കരസ്ഥമാക്കി. 10 A ക്ലാസ്സിലെ നിത്യ എം.എസ്.സംസ്കൃതം സമസ്യാ പൂരണം മത്സരത്തിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും,സംസ്കൃതം പ്രസംഗത്തിൽ എ ഗ്രേഡോടെ മൂന്നാം സ്ഥാനവും,ഉറുദു ഉപന്യാസത്തിൽ 10 F ക്ലാസിലെ ഷാഹില ഷെറിൻ എ ഗ്രേഡോടെ മൂന്നാം സ്ഥാനവും നേടി

പ്രതിഭകളെ ആദരിച്ചു

                     വിവിധ മേഖലകളിൽ മികവു തെളിയിച്ച പ്രതിഭകളെ ആദരിച്ചു.ദേശീയ ഗണിത ശാസ്ത്ര ഒളിന്പ്യാഡിന് യോഗ്യത നേടിയ അലൻ ജോസഫ്,ദേശിയ സ്കൂള് ഫുട്ബോള ് ടൂർണ്ണമെൻറിൽ റണ്ണറപ്പായ വിശാഖ് എം എം,സംസ്ഥാന പ്രവർത്തി പരിചയ മേലയിൽ എ ഗ്രേഡ് നേടിയ ദൃശ്യ സി,ഫെമിന ഷാജു എന്നിവരെ സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ബഹു.തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീൽ ആദരിച്ചു.

അലൻ ജോസഫ് ദേശീയ ഗണിതശാസ്ത്ര ഒളിമ്പ്യാഡ് മത്സരത്തിന്

alan

അലൻജോസഫ്
                    കൊച്ചിൻ യൂണിവേഴ്സിറ്റി നടത്തിയ  ഗണിത ശാസ്ത്ര ഒളിമ്പ്യാഡിൽ മൂന്നാം റാങ്ക് നേടി അലൻ ജോസഫ് ഒരു പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ്.സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഒരു ഗവ.സ്കൂളിലെ വിദ്യാർത്ഥി ഇത്തരം ഒരു നേട്ടം കൈവരിക്കുന്നത് എന്നത് അലൻ ജോസഫിൻറെ വിജയത്തിന് ഇരട്ടി മധുരം നൽകുന്നു.

No comments:

Post a Comment