2025-26 അധ്യയന വർഷത്തെ അഡ്മിഷൻ ആരംഭിച്ചു.... അഡ്മിഷൻ നേടുന്നതിന് നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ബഷീർ ദിനാചരണം 2021.. ഓൺലൈൻ ക്വിസ്സ് ചോദ്യങ്ങളും ഉത്തരങ്ങളും

ചോദ്യങ്ങൾ ഉത്തരങ്ങൾ
1.വൈക്കം മുഹമ്മദ് ബഷീർ ജനിച്ച വർഷം ? 1908
2.ബഷീറിന്റെ ഓർമ്മകുറിപ്പുകളുടെ പേര് ? ഓർമ്മയുടെ അറകൾ
3.ബഷീറിന് ലഭിച്ച ഏറ്റവും വലിയ പുരസ്കാരം ഏത് ? പത്മശ്രീ
4.ബഷീറിൻെറ തൂലികാനാമം ? പ്രഭ
5.ആകാശ മിഠായി എന്ന പേരിൽ കഥാപാത്രമുള്ള ബഷീറിൻെറ നോവൽ ? പ്രേമലേഖനം
6.ബഷീറിൻെറ മരണശേഷം പ്രസിദ്ധീകരിച്ച കൃതി ? പ്രേം പാറ്റ
7.ഭാർഗവിനിലയം എന്ന സിനിമയ്ക്ക് ആധാരമായ ബഷീർ കൃതി നീല വെളിച്ചം
8.ജീവിതത്തിൽ നിന്ന് ചീന്തിയെടുത്ത ഒരേടാണ് ഈ കൃതി - എന്ന് എം.പി പോൾ അഭിപ്രായപ്പെട്ട ബഷീർ കൃതി ഏത് ബാല്യകാലസഖി
9.ബഷീർ എഴുതിയ ബാലസാഹിത്യ കൃതി? സർപ്പയജ്ഞം
10.നിസാർ അഹമ്മദ് കുഞ്ഞിപ്പാത്തുമ്മ എന്നിവർ കഥാപാത്രങ്ങളായ ബഷീർ കൃതി ൻറുപ്പൂപ്പാക്കൊരാനേണ്ടാർന്ന്
11.ബഷീറിന്റെ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ നോവൽ ? പ്രേമലേഖനം
12.ചോദ്യോത്തര രൂപത്തിൽ പ്രസിദ്ധീകരിച്ച ബഷീറിൻെറ കൃതി? നേരും നുണയും
13." കാടായിത്തീർന്ന ഒറ്റമരത്തിന്റെ ആത്മകഥ " എന്ന് ബഷീർ സാഹിത്യത്തെ വിശേഷിപ്പിച്ചത് ആര് ? പ്രൊഫ.എം.എൻ വിജയൻ
14.ബഷീറിന്റെ ആദ്യകഥ പ്രസിദ്ധീകരിച്ചത് ജയകേസരി എന്ന പത്രത്തിലാണ്. കഥ ഏതാണ് ? തങ്കം
15.ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ബഷീർ കൃതി ? ഒരു ഭഗവദ് ഗീതയും കുറെ മുലകളും
16.ബഷീറിന്റെ ഐരാവതങ്ങൾ എന്ന പുസ്തകം രചിച്ചത് ആര്? ഇ എം അഷ്റഫ്
17.പാത്തുമ്മയുടെ ആടിന്റെ മറ്റൊരു പേര് പെണ്ണുങ്ങളുടെ ബുദ്ധി
18.ബഷീറിന്റെ ചിത്രം പതിച്ച അഞ്ചു രൂപ സ്റ്റാമ്പും പ്രഥമ ദിന കവറും കേന്ദ്രസർക്കാർ പുറത്തിറക്കിയത് എന്ന് 2009 ജനുവരി 1
19.ബഷീറിന്റെ കൃതികൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തതാര്?? റൊണാൾഡ് ഇ ആഷർ
20.ബഷീർ ആദ്യമായി ജയിൽ വാസമനുഭവിക്കാൻ കാരണമായ സംഭവം 1930 ലെകോഴിക്കോട്ടെ ഉപ്പുസത്യാഗ്രഹം

No comments:

Post a Comment